365 ദിവസവും നുള്ളിയാലും തീരാത്തത്ര മല്ലിയില പറിക്കാം.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്; മല്ലി വിത്ത് മുളക്കുവാൻ ഒരു മന്ത്രികവിദ്യ.!! Tips To Grow Coriander At Home

Tips To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും.

ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് ദിവസം തന്നെ മൂന്നു ദിവസം പകൽ കരയിൽ വയ്ക്കുകയും ചെയ്യും. മൂന്നു ദിവസം കഴിഞ്ഞ് നാലാം ദിവസം ഈ വിത്ത്‌ ഒന്ന് തല്ലി ഉടയ്ക്കണം. മണൽ, ചകിരിച്ചോറ്, മണ്ണ്, തണലത്ത് ഇട്ട് ഉണക്കിയ ചാണകപ്പൊടി, ജൈവവളം കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് കുഴച്ചു വച്ചിരിക്കുന്ന

Coriander prefers well-drained soil and partial shade to full sun. Temperature: Coriander grows best in temperatures between 15°C to 25°C (59°F to 77°F). Soil: Use a potting mix with good drainage and a slightly acidic to neutral pH.

    പോട്ടിങ് മിക്സിലേക്ക് വേണം ഈ വിത്തുകൾ നടാൻ. തുടക്കത്തിൽ നൽകുന്ന വളം ചെടി ആരോഗ്യത്തോടെ വളരാൻ ആവശ്യമാണ്.ഇത് നിലത്തും ഗ്രോ ബാഗിലും പൈപ്പിലും വരെ നടാം. മുപ്പത് ദിവസം എങ്കിലും എടുക്കും ഈ വിത്ത് ഒക്കെ മുളച്ചു വരാനായിട്ട്. വിത്ത് നല്ലത് പോലെ വിതറി ഇടണം. ഇതിന്റെ മുകളിൽ ചെറിയ ഒരു കനത്തിൽ മണ്ണ് ഇടുക. അത്‌ പോലെ തന്നെ വളർന്നു വരുന്ന മല്ലി ചെടികൾക്കും നല്ലത് പോലെ

    വളം നൽകേണ്ടത് അത്യാവശ്യം ആണ്. കടലപ്പിണ്ണാക്ക്, പച്ചചാണകം, വേപ്പിൻ പിണ്ണാക്ക് എന്നിവ പുളിപ്പിച്ചു ഒഴിക്കുന്നത് ചെടികൾക്ക് വളരെ നല്ലതാണ്. ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതിനേക്കാൾ നല്ലത് കുറച്ചു മാറി അവിടിവിടെ മണ്ണ് നല്ലത് പോലെ ഇളക്കിയിട്ട് ഒഴിക്കുന്നത് ആണ്. ആഴ്ചയിൽ ഒരിക്കൽ മാത്രം വളം നൽകിയാൽ മതി. Tip To Grow Coriander At Home Video Credit : Haritha Keralam News

    Comments are closed.