ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി.!! മസാല വഴറ്റി സമയം കളയേണ്ട; ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക്.!! Tea time snack with Bread and Egg

ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി.!! മസാല വഴറ്റി സമയം കളയേണ്ട; ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക്.!! Tea time snack with Bread and Egg

Tea time snack with Bread and Egg : “മസാല വഴറ്റി സമയം കളയേണ്ട ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക് ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി” വൈകുന്നേരം കഴിക്കാൻ ഒരു അടിപൊളി പലഹാരം!! വൈകുന്നേരത്തെ ചായയുടെ കൂടെ പല വ്യത്യസ്ത പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കൂടുതൽ മസാലകൾ ചേർത്ത് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ്. വീട്ടിലുളള സാധനങ്ങൾ മാത്രം ഉപയോഗിച്ച് സ്വാദിഷ്ടമായ ഒരു പലഹാരം ഉണ്ടാക്കാം. മുട്ടയും ബ്രഡും മാത്രം ഉപയോഗിച്ച് ഇത് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണ് ഇത്. ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

  • Ingredients:
  • മുട്ട – 5 എണ്ണം
  • ബ്രഡ് – 5 എണ്ണം
  • മുളകുപൊടി ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
  • കുരുമുളകു പൊടി ആവശ്യത്തിന്

ആദ്യം ഒരു പാത്രം ചൂടാക്കുക. അതിലേക്ക് വെള്ളം ഒഴിക്കുക. വെളളം നന്നായി തിളപ്പിക്കുക. 6 മുട്ട ഈ വെള്ളത്തിൽ പുഴുങ്ങി എടുക്കുക. ശേഷം അല്പം ഉപ്പ് ചേർക്കുക. മുട്ടയുടെ തോട് കളയുക. മുട്ട രണ്ടായി മുറിച്ച് ഉപ്പും കുരുമുളക് പൊടിയും ഇടുക. മുളക് പൊടി ഇതിൻറെ മുകളിൽ വിതറുക. ബ്രഡ് എടുത്ത് അതിൻറെ അരിക് മുറിച്ച് കളയുക. ഈ അരിക് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു പാത്രത്തിൽ കോൺഫ്ലവർ ഇടുക. കുറച്ച് വെള്ളം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് ബ്രഡ് മുക്കുക.

നേരത്തെ ഉണ്ടാക്കിയ മുട്ട ഇതിന്റെ മുകളിലായി വെക്കുക. ഒരു ബ്രഡ് കൂടെ അതിൻറെ മുകളിൽ ഇട്ട് നന്നായി പൊതിഞ്ഞ് എടുക്കുക. ഇത് കോൺഫ്ലവറിൽ മുക്കുക. ശേഷം ബ്രഡ് പൊടിച്ചതിൽ ഇടുക. ഇത് വെളിച്ചെണ്ണയിൽ നന്നായി പൊരിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Tea time snack with Bread and Egg Video Credit : Taste and hobby Vibes

Tea time snack with Bread and Egg