
വെറും 18 ലക്ഷത്തിന് 1005 സ്‌കോയർഫീറ്റിൽ അതിമനോഹരമായ ഒരു മൺവീട് …!! | Supper Mud House with Excellent Interior
Supper Mud House with Excellent Interior: ആലപ്പുഴ ജില്ലയിലെ 1005 sq ഫീറ്റിൽ നിർമ്മിച്ച 18 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. വളരെ ലളിതവും എന്നാൽ അതിലേറെ മനോഹരമായിട്ടാണ് ഈ വീടുള്ളത്. വീടിന് ചുറ്റും ലാൻഡ്സ്‌കേപ്പ് ചെയ്തത് ഏറെ ആകർഷകമാണ്. പച്ചപ്പ് വിരിച്ചത് കാണാം. മൺ കട്ടകൾ കൊണ്ടാണ് വീടിന്റെ ചുവരുകളൊക്കെ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ടിൽ വൈറ്റ് വെട്രിഫൈഡ് ടൈൽസ് ആണ് കൊടുത്തത്.
വീടിന്റെ ഉൾഭാഗത്ത് നല്ല ക്ലാസ്സിക് ലുക്കിൽ നിർമ്മിച്ച ഒരു സിറ്റിംഗ് ഏരിയ കാണാൻ കഴിയും. മീഡിയം ചാര നിറത്തിലുള്ള വെട്രിഫൈഡ് ടൈലുകളാണ് കൊടുത്തത്. ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട് .അവിടെ തന്നെ ഒരു വുഡൻ പാർട്ടീഷ്യൻ സെറ്റ് ചെയ്തിട്ടുണ്ട്.അതുപോലെ തന്നെ ഡൈനിങ്ങ് ഏരിയ അതിവിശാലമായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്.മിറർ അറ്റാച്ഡ് വാഷിംഗ് ഏരിയ ഉണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ ഇളം ഓറഞ്ച് നിറത്തിൽ മിതമായ വെളിച്ചമുള്ള ഒരു ക്ലാസ്സിക് തീമാണ് കൊടുത്തിരിക്കുന്നത്.
- Details of Home
- Total Area of Home – 1005sqft
- Budget of Home – 18 lakhs
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
ബ്ലൈൻഡ് വിൻഡോസ് സെറ്റ് ചെയ്തിട്ടുണ്ട്. വാർഡ്രോബ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കിഡ്സ് റൂം കാണാൻ കഴിയും. കുട്ടികൾക്ക് ഇണങ്ങുന്ന കളർ കോമ്പിനേഷൻ ആണ് റൂമിൽ കൊടുത്തിരിക്കുന്നത്. ഒരു ബെഡും സ്റ്റഡി ടേബിളും സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കോമൺ ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. ഒരു ഗസ്റ്റ് ബെഡ് റൂം ഉണ്ട്. വാർഡ്രോബ് സെറ്റ് ചെയ്തിട്ടുണ്ട്.
പിന്നെ ഓപ്പൺ കിച്ചൺ ആണ് വരുന്നത്. ഓറഞ്ച് നിറത്തിൽ ലൈറ്റ്സ് വെച്ചിട്ട് ആണ് കിച്ചണിൽ കൊടുത്തിരിക്കുന്നത് . വിന്റെജ് ലുക്കിലാണ് കിച്ചൺ സെറ്റ് ചെയ്തത്.പിന്നെ വർക്ക് ഏരിയയിൽ ചുറ്റും ഗ്രിൽ ചെയ്തിട്ടുണ്ട്. വീടിന്റെ മുന്നിൽ നിന്ന് നോക്കുമ്പോൾ ചെറിയ വീടായിട്ടാണ് തോന്നുക എന്നാൽ നല്ല സ്പേസിലുള്ള ഗംഭീരമായി ഡിസൈൻ ചെയ്ത ഒരു വലിയ വീടാണിത്. Supper Mud House with Excellent Interior Video Credit: PADINJATTINI
Comments are closed.