Stitching Machine easy Repairing trick
- Clean the machine regularly to remove dust, lint, and thread pieces.
- Oil the moving parts using sewing machine oil to ensure smooth operation.
- Check the needle and replace it if it is bent, blunt, or broken.
- Ensure the needle is inserted correctly and facing the right direction.
- Check thread tension and adjust if stitches are uneven or loose.
- Use the correct thread type and needle size for the fabric.
- Remove and clean the bobbin case to prevent thread jamming.
- Check the bobbin placement and ensure it is wound properly.
- Tighten loose screws and parts carefully.
Stitching Machine easy Repairing trick : തയ്യൽ മെഷീനുകൾ എപ്പോഴും നല്ല രീതിയിൽ വർക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. ചെറിയ രീതിയിൽ തയ്യൽ അറിയുന്നവർക്ക് പോലും വീട്ടിലെ അത്യാവിശ്യം തയ്യൽ വർക്കുകളെല്ലാം ചെയ്തെടുക്കാൻ ഇത്തരം മെഷീനുകൾ വളരെയധികം ഉപകാരപ്പെടുന്നതാണ്. ഇത്തരത്തിൽ ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. തയ്യൽ മെഷീൻ ഉപയോഗിക്കുന്നത് വഴി ഒരു പരിധി വരെ നമുക്ക് പണം ലഭിക്കുവാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുള്ള മെയിൻ കാരണം വസ്ത്രങ്ങൾ എടുക്കുന്നതിനേക്കാൾ കൂടുതൽ ഉള്ള തയ്യൽകൂലി തന്നെയാണ്.
തയ്യൽ മെഷിൻ ഉപയോഗിക്കുമ്പോൾ നമുക്ക് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളാണെങ്കിലും മിക്കപ്പോഴും തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ ചെറിയ രീതിയിലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തയ്യൽ മെഷീനിലെ പാർട്ടുകളെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇക്കാര്യങ്ങൾ ചെയ്തെടുക്കാവുന്നതാണ്. തയ്യൽ മെഷീനിൽ ആദ്യമായി ക്ലീൻ ചെയ്യേണ്ടത് മെഷീന്റെ താഴ്ഭാഗത്തായി നൽകിയിട്ടുള്ള ബോബിന്റെ ഭാഗങ്ങളാണ്. അതിനായി ആദ്യം തന്നെ ബോബിൻ
മെഷീനിൽ നിന്നും അഴിച്ചെടുക്കുക. ശേഷം അതിനകത്തുള്ള മറ്റു പാർട്ടുകൾ കൂടി പതിയെ അഴിച്ചെടുക്കണം. പിന്നീട് ഒരു തുണി ഉപയോഗിച്ച് ആ ഭാഗങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കു മുഴുവനായും തുടച്ചെടുക്കുക. അവ തിരിച്ചിടുന്നതിന് മുൻപായി അല്പം ഓയിൽ ഗ്രീസ് ചെയ്ത് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ രീതിയിലുള്ള നൂലുകളും മറ്റും ബോബിന്റെ ഭാഗങ്ങളിൽ അടഞ്ഞിരുന്നാൽ പെട്ടെന്ന് നൂല് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. മെഷീനിലേക്കുള്ള നൂല് തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ഉള്ളവ തന്നെ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ പഴകിയ നൂല് ഉപയോഗിക്കുകയാണെങ്കിൽ അവ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്.
ഉപയോഗിക്കുന്ന നീഡിലിന്റെ കാര്യത്തിലും ശ്രദ്ധ നൽകണം. നീഡിൽ വളഞ്ഞാണ് ഇരിക്കുന്നതെങ്കിൽ പെട്ടെന്ന് തന്നെ അവ മാറ്റാനായി ശ്രദ്ധിക്കുക. ഓരോ സ്റ്റിച്ചിനും അനുസൃതമായ നീഡിൽ തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നൂല് ഇട്ടു കൊടുക്കേണ്ട ഭാഗമാണ്. സൂചിയുടെ ഇടത് ഭാഗത്തോട് ചേർന്ന് വരുന്ന ഹോളിലൂടെയാണ് നൂല് വലിച്ചെടുക്കേണ്ടത്. കൃത്യമായി നൂലിട്ട് കൊടുത്തില്ലെങ്കിൽ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. അത്തരം സ്റ്റിച്ചുകളെ പറ്റിയെല്ലാം തുന്നൽ പഠിക്കുമ്പോൾ തന്നെ കൃത്യമായ ധാരണ ഉണ്ടാക്കി വെക്കുക. മെഷീന്റെ ചവിട്ടി ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്ത് കൊടുക്കണം. അതല്ലെങ്കിൽ നൂല് അവിടെ അടിഞ്ഞുകൂടി തുന്നുമ്പോൾ സ്റ്റിച്ച് അകന്നു പോകാനുള്ള സാധ്യത കൂടുതലാണ്.ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ തയ്യൽ മെഷീനിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Stitching Machine easy Repairing trick Video Credit : Grandmother Tips
Stitching Machine easy Repairing trick
1. Thread Bunching Under Fabric (Bird’s Nest)
- Cause: Incorrect threading or tension.
- Fix:
2. Machine Skips Stitches
- Cause: Blunt or bent needle, wrong needle type, or loose threading.
- Fix:
3. Needle Breaks Often
- Cause: Wrong needle installation or excessive fabric pressure.
- Fix:
- Insert needle fully and tighten properly.
- Avoid pulling fabric while stitching; let the feed dogs move it.
- Use sharp needles rated for the fabric type (e.g., denim or silk needles).
4. Machine Running Slowly or Not Moving
- Cause: Dust, lack of oiling, or motor connection issue.
- Fix:
5. Uneven or Loose Stitches
- Cause: Improper tension or mismatched thread.
- Fix:
- Use the same thread type (cotton or polyester) in both spool and bobbin.
- Adjust upper tension knob gradually until stitches look balanced.
- Test on scrap fabric before sewing main material.