ഇത് മാത്രം മതി.!! എത്ര കരിഞ്ഞു പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം; ഇതാ ഒരു കിടിലൻ ട്രിക്ക് ഇനി പാത്രം ഉരക്കേണ്ട.!! Steel Pathram cleaning tip

Steel Pathram cleaning tips : ചിലപ്പോൾ എങ്കിലും അടുക്കളയിൽ തിരക്കു പിടിച്ച് പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ പാത്രങ്ങൾ കരിഞ്ഞു പിടിക്കുന്നത് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകുന്ന ഒരു സ്ഥിരം പ്രശ്നമായിരിക്കും. ഇത്തരത്തിൽ പാത്രങ്ങൾ കരിഞ്ഞു പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവർക്ക്

തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കരി പിടിച്ച പാത്രങ്ങൾ മാത്രമല്ല കറ പിടിച്ച കത്തി, പീലർ എന്നിവയും ഈയൊരു രീതിയിലൂടെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റും, ഒരു ടേബിൾ സ്പൂൺ ഉപ്പും, രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയും, ഒരു ടീസ്പൂൺ വിനാഗിരിയും, നാരങ്ങാനീരും, അല്പം പാത്രം കഴുകുന്ന സോപ്പ് ലിക്വിഡും

ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗപ്പെടുത്തി കറപിടിച്ച പാത്രങ്ങളിൽ ഈയൊരു മിശ്രിതം നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഒരുപാട് കരിപിടിച്ച പാത്രങ്ങൾ ആണെങ്കിൽ ഈ ഒരു ലിക്വിഡ് ഒഴിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. അതല്ല കറപിടിച്ച കത്തിയും മറ്റും ക്ലീൻ ചെയ്യുകയാണെങ്കിൽ ലിക്വിഡ് തേച്ച ശേഷം സ്ക്രബർ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുത്താൽ മതിയാകും. റസ്റ്റ് ചെയ്യാനായി വെച്ച പാത്രങ്ങളിലും ലിക്വിഡ് ഉപയോഗിച്ച് എല്ലാ ഭാഗത്തും

നല്ലതുപോലെ തേച്ച് പിടിപ്പിച്ച് എടുക്കണം. ശേഷം ഉരച്ച് വൃത്തിയാക്കുകയാണെങ്കിൽ എത്ര കരിഞ്ഞു പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. കരിഞ്ഞു പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാനായി പലവിധ വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇത്. മാത്രമല്ല അധികം പണിപ്പെടാതെ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി പാത്രങ്ങൾ വൃത്തിയാക്കി എടുക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : shaima mubashir

Steel Pathram cleaning tip