പച്ചരി ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ഐറ്റം.!! വെറും 5 മിനിറ്റിൽ; പച്ചരി കുക്കറിൽ ഇട്ടു നോക്കൂ! എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ.!! Special Rice recipe
Special Rice recipe : “പച്ചരി ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ഐറ്റം.!! വെറും 5 മിനിറ്റിൽ; പച്ചരി കുക്കറിൽ ഇട്ടു നോക്കൂ! എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ” കുട്ടികളുള്ള വീടുകളിൽ കൂടുതലായും അവർക്ക് കറികൾ കൂട്ടി ചോറ് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ പച്ചക്കറികൾ ചേർത്ത് റൈസ് ഐറ്റംസ് ഉണ്ടാക്കി കൊടുക്കുക എന്നതായിരിക്കും മിക്ക അമ്മമാരും ചെയ്യുന്നത്. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള ഐറ്റംസ് ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യം തോന്നാറില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന
രുചികരമായ ഒരു റൈസ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ പച്ചരിയിട്ട് വെള്ളമൊഴിച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. കുറഞ്ഞത് രണ്ടോ മൂന്നോ തവണ അരി കഴുകിയെടുത്താൽ മാത്രമേ അതിലുള്ള വെള്ളത്തിന്റെ നിറം പോയി വൃത്തിയായി കിട്ടുകയുള്ളൂ. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യും, വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കുക. അതൊന്നു ചൂടായി തുടങ്ങുമ്പോൾ ഒരു ചെറിയ കഷണം പട്ട, മൂന്ന് ഏലക്ക, മൂന്നു ഗ്രാമ്പു എന്നിവ ചേർത്ത് ഒന്ന് വഴറ്റുക.
അതിലേക്ക് ഒരു പിടി അളവിൽ സവാള കനം കുറച്ച് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞെടുത്തതും ഒരു പിടി അളവിൽ പുതിന, മല്ലിയില അരിഞ്ഞെടുത്തതും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. പിന്നീട് കഴുകി വൃത്തിയാക്കി വെച്ച അരി കൂടി കുക്കറിലേക്ക് ഇട്ട് ഒന്ന് വഴറ്റുക. ശേഷം റൈസ് വേവാൻ ആവശ്യമായ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്യണം. കുക്കറിന്റെ വിസിലെല്ലാം പോയി കഴിയുമ്പോൾ കുക്കർ തുറന്ന് ചൂടോടുകൂടി തന്നെ
രുചികരമായ ഈയൊരു റൈസ് സെർവ് ചെയ്യാവുന്നതാണ്. “പച്ചരി ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ഐറ്റം.!! വെറും 5 മിനിറ്റിൽ; പച്ചരി കുക്കറിൽ ഇട്ടു നോക്കൂ! എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ” ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs b
Comments are closed.