മീൻ അച്ചാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.!! മീൻ അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ്, നാവിൽ കപ്പലോടും;; ഒരു രക്ഷയും ഇല്ലാത്ത രുചി.!! Special Fish Pickle Recipe
Special Fish Pickle Recipe : മീൻ ഉപയോഗിച്ച് വ്യത്യസ്ത കറികളും മറ്റു വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പതിവായിരിക്കും. ഓരോ കറികളും തയ്യാറാക്കാനായി പ്രത്യേകം മീനുകൾ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും കൂടുതൽ രുചി ലഭിക്കാനായി ചെയ്യാവുന്ന കാര്യം. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രുചികരമായ മീൻ അച്ചാറിന്റെ റെസിപ്പിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അച്ചാറുകൾ എല്ലാവര്ക്കും വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമാണ്.. പല തരത്തിലുള്ള അച്ചാറുകൾ നമ്മൾവീടുകളിൽ തയ്യാറാക്കാറുണ്ട്. എന്നാൽ മീൻ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുന്നവർ അപൂര്വമായിരിക്കും. തങ്ങൾ തയ്യാറാക്കുന്ന അച്ചാർ രുചിയായില്ലെങ്കിലോ എന്ന ചിന്തയും മറ്റും
മിക്ക ആളുകളെയും മീൻ അച്ചാർ ഉണ്ടാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്. കിടിലൻ രുചിയിലുള്ള മീൻ അച്ചാർ തയ്യാറാക്കുന്നതിന് കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുള്ള് കുറവുള്ള മീനുകൾ ആണ് അച്ചാറുകൾ തയ്യാറക്കുന്നതിന് ഏറ്റവും അനുയോജ്യം. മീൻ നല്ലതാകുന്നതിന് അനുസരിച്ചും നമ്മുടെ അച്ചാറിന്റെ രുചി കൂടിയും കുറഞ്ഞും ഇരിക്കും. മീൻ അച്ചാർ തയ്യാറാക്കാനായി നല്ല ദശ കട്ടിയുള്ള മീനാണ് ഉപയോഗിക്കേണ്ടത്. അതായത് ട്യൂണ പോലുള്ള മീനുകൾ ഉപയോഗപ്പെടുത്തിയാണ് കൂടുതലായും അച്ചാറുകൾ തയ്യാറാക്കാറുള്ളത്. ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കി എടുത്ത മീൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവയ്ക്കുക.
അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി ചില്ലി പൗഡർ, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവെക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് എണ്ണയൊഴിച്ച് മീൻ കഷണങ്ങൾ വറുത്തെടുക്കുക. അടുത്തതായി അച്ചാറിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മീൻ വറുക്കാനായി ഉപയോഗിച്ച എണ്ണയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ അളവിൽ എണ്ണ എടുത്തു ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ വെളുത്തുള്ളി, ഇഞ്ചി എന്നിവ കൂടി ഇട്ട് jവറുത്തു കോരി വറുത്തുവെച്ച മീനിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്.
അതേ പാനിൽ കുറച്ച് കൂടി എണ്ണയൊഴിച്ച് ഒരുപിടി അളവിൽ കറിവേപ്പില കൂടി വറുത്തു കോരിയെടുക്കാം. ശേഷം രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി കായം ആവശ്യത്തിന് ഉപ്പ് എന്നിവ പാനിലിട്ട് ഒന്നു ചൂടാക്കിയ ശേഷം അച്ചാറിലേക്ക് ചേർത്തു കൊടുക്കുക. അവസാനമായി അച്ചാറിലേക്ക് ആവശ്യമായ വിനാഗിരി അടുപ്പത്തുവെച്ച് ഒന്ന് ചൂടാക്കി എടുത്ത് അതുകൂടി അച്ചാറിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ മീൻ അച്ചാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. അസാധ്യ രുചിയിൽ മീൻ അച്ചാർ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.അസാധ്യ രുചിയിൽ മീൻ അച്ചാർ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം തീർച്ചയായും ഇത് വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. Special Fish Pickle Recipe, Video Credit : Fathimas Curry World
Comments are closed.