ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു സോയ കറി.!! ചിക്കനും ബീഫും മാറി നില്കും; വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്.!! Soya Bean Chunks Fry Recipe

Soya Bean Chunks Fry Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. നമ്മൾ മലയാളികൾക്ക് ഇപ്പോൾ നോൺ വെജ് ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ്. മീനോ ഇറച്ചിയോ ഇല്ലെങ്കിൽ ഒട്ടുമിക്ക ആളുകൾക്കും ഭക്ഷണം കഴിക്കുവാൻ മടിയായിരിക്കും. തുള്ളി മീൻ ചാർ എങ്കിലും വേണം ഊണ് കഴിക്കാൻ എന്ന് പറയുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. ചിലപ്പോഴെങ്കിലും ചിക്കനോ ബീഫോ കിട്ടാത്ത അവസ്ഥ വരാറുണ്ട്. അപ്പോൾ എന്ത് ചെയ്യും.. മിക്കവർക്കും ഭക്ഷണം കഴിക്കുവാൻ മടി കാണിക്കും. എന്നാൽ ഇനി മുതൽ ചിക്കാനോ മീനോ ബീഫോ ഒന്നുമില്ലെങ്കിലും കുഴപ്പമില്ല.. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ അതുപയോഗിച്ച് നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് പെരട്ട് തയ്യാറാക്കാം.

 • Ingredients :
 • സോയ ചങ്ക്സ് ( വലുത് ) – 1 1/2 കപ്പ്‌
 • കുരുമുളക് – 2 ടേബിൾ സ്പൂൺ
 • വലിയ ജീരകം – 1 ടീസ്പൂൺ
 • ചെറിയ ജീരകം – 1 ടീസ്പൂൺ
 • സവാള – 1 എണ്ണം
 • തക്കാളി – 2 എണ്ണം
 • വെളിച്ചെണ്ണ – ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന്
 • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
 • കാശ്മീരി മുളക്പൊടി – 1/4 ടീസ്പൂൺ

സോയ ചങ്ക്‌സ് വീട്ടിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ മടിക്കാതെ വാങ്ങി ഉണ്ടാക്കി കഴിച്ചോളൂ.. ഇനി ആർക്കും നോൺ വെജ് ഇല്ലെങ്കിലും കുഴപ്പമില്ല സോയ ചങ്ക്‌സ് ഉണ്ടായാൽ മതി എന്ന് പറയും. അപ്പോൾ സോയ ചങ്ക്‌സ് ഉപയോഗിച്ചുള്ള ഈ ഒരു കറി എളുപ്പത്തിൽ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇതിനായി ആദ്യം ഒന്നര കപ്പ്‌ സോയ (വലുത് ) ചങ്ക്‌സ് എടുക്കാം. ഇത് ആദ്യം തന്നെ തിളച്ച വെള്ളത്തിൽ ഇട്ട് വേവിച്ചെടുക്കണം. ഇതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അത് ചൂടാവാൻ വയ്ക്കണം. വെള്ളം ചൂടായി നല്ലതുപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് സോയ ചങ്ക്‌സ് ചേർത്ത് കൊടുക്കണം. സോയ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കണം. തിളച്ച ശേഷം ഒരു അരിപ്പ പാത്രത്തിലേക്കോ മറ്റോ

മാറ്റാവുന്നതാണ്. കുറച്ചൊന്നു ചൂട് വിട്ടു കഴിഞ്ഞാൽ സോയ എടുത്ത് നന്നായി പിഴിഞ്ഞെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഇതിലേക്കാവശ്യമായ മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കണം. പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ വലിയ ജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കണം. ഇങ്ങനെ വറുത്തെടുത്തത് എല്ലാം കുറച്ചൊന്ന് ചൂടാറി വന്ന ശേഷം മിക്സിയുടെ ജാറിലേക്കിട്ട് ഇത് നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞത് ചേർക്കണം.

സവാള നന്നായി വഴന്ന് കിട്ടാനായി ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം. സവാള നന്നായി വെന്ത് കഴിഞ്ഞാൽ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കാം. തക്കാളി നന്നായി വെന്ത് വരുമ്പോൾ സോയ ചങ്ക്സ് ഇട്ട് കൊടുത്ത് രണ്ടും കൂടി നന്നായി മിക്സ്‌ ചെയ്ത് കൊടുക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച മസാല കൂടി ചേർത്ത് കൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നല്ലപോലെ മിക്സ്‌ ചെയ്‌തെടുക്കണം. ശേഷം ചെറിയ തീയിൽ വച്ച് ഡ്രൈ ആവുന്നത് വരെ വയ്ക്കണം. സ്വാദിഷ്ടമായ സോയ ചങ്ക്സ് പെരട്ട് തയ്യാർ. വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയതും എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്നതുമായ ഈ കിടിലൻ റെസിപ്പി നിങ്ങളും തയ്യാറാക്കൂ. Soya Bean Chunks Fry Recipe Video Credit : Ayesha’s Kitchen

Comments are closed.