Simple & Tasty Chicken Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. ചിക്കൻ കറിയായും വരട്ടിയുമെല്ലാം കഴിക്കുന്നതിനേക്കാൾ കുട്ടികൾക്കെല്ലാം ഏറെ പ്രിയം ചിക്കൻ ഫ്രൈ ചെയ്ത് കഴിക്കുന്നതായിരിക്കും. എന്നാൽ ഇത്തരത്തിൽ ചിക്കൻ ഫ്രൈ തയ്യാറക്കുമ്പോൾ മിക്കപ്പോഴും റസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്നതിന്റെ അതേ രുചി കിട്ടുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്.
അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ ഫ്രൈ തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ രണ്ടോ മൂന്നോ തവണ നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു പാത്രത്തിലേക്ക് ഇട്ട് ഒരുപിടി അളവിൽ ഉള്ളി ചെറുതായി അരിഞ്ഞെടുത്തതും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും, അല്പം സോയാസോസും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ആവശ്യമെങ്കിൽ മാത്രം അല്പം ഫുഡ് കളർ കൂടി ഈയൊരു സമയത്ത് ചിക്കനിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം മസാല ചേർത്ത് വെച്ച ചിക്കൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ചിക്കൻ ഫ്രിഡ്ജിൽ നിന്നും എടുത്ത ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കോൺഫ്ലോർ അല്ലെങ്കിൽ അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്താൽ ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ കൂടുതൽ ക്രിസ്പായി കിട്ടുന്നതാണ്.
ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് മസാല ചേർത്തുവച്ച ചിക്കൻ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ശേഷം നല്ല ചൂടോടുകൂടി സെർവ് ചെയ്യുകയാണെങ്കിൽ ഈയൊരു ചിക്കൻ ഫ്രൈ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Simple & Tasty Chicken Fry Recipe Video Credit : Kannur kitchen