1450 സ്‌ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപക്ക് നിർമിച്ച 3 ബെഡ്‌റൂം വീട്!!| Simple House for Small Family

Simple House for Small Family: എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു വീട് പരിചയപ്പെട്ടാലോ. വിശാലമായ മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കും,സ്പോട്ട് ലൈറ്റുകളും തന്നെയാണ്.

വിശാലമായ ഒരു ലിവിങ് ഏരിയ കടന്ന് ഡൈനിങ് ഏരിയയിൽ എത്തുമ്പോൾ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡൈനിങ്‌ ടേബിൾ,ചെയറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്നും കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ ഒരു വലിയ ബെഡ്റൂമിനും ഇടം കണ്ടെത്തിയിരിക്കുന്നു . ഇവിടെയും ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്ത വർക്ക് തന്നെയാണ്.

അത്യാവശ്യം നല്ല വലിപ്പവും,സ്റ്റോറേജ് സ്പേസും, അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ മൂന്ന് ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. വ്യത്യസ്ത ഡിസൈനുകളിലാണ് വീടിന്റെ ഓരോ ഭാഗത്തും സീലിംഗ് വർക്ക് ചെയ്തിട്ടുള്ളത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

ഓപ്പൺ സ്റ്റൈലിലാണ് കിച്ചൻ നൽകിയിട്ടുള്ളത്. ഇവിടെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും അതോടൊപ്പം സ്റ്റോറേജിനായി ആവശ്യത്തിന് വാർഡ്രോബുകളും നൽകിയിട്ടുണ്ട്. ബ്ലാക്ക് നിറത്തിലാണ് അടുക്കളയിൽ വാർഡ്രോബ്സ് നൽകിയിട്ടുള്ളത്.

അടുക്കളയോട് ചേർന്ന് തന്നെ ഒരു സ്റ്റോർ റും കൂടി നൽകിയിട്ടുണ്ട്.അതു കൊണ്ട് സ്റ്റോറേജിന് ഒരു കുറവും വരുന്നില്ല.ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി നിർമ്മിച്ച ഈ മൂന്ന് ബെഡ്റൂം വീടിന് 20 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. Simple House for Small Family Video Credit : Anjal

  • Area-1450 sqft
  • Sit out
  • Living area
  • Dining+ wash area
  • 3 Bedrooms + attached bathrooms
  • Kitchen + store room

Comments are closed.