കിടിലൻ രുചിയിൽ ഒരു വ്യത്യസ്ത വിഭവം.!! കുറഞ്ഞ ചേരുവകൾ മാത്രം മതി.. എത്ര കഴിച്ചാലും മതിവരില്ല; കഴിച്ചിട്ടുണ്ടോ ഇതുപോലൊരു പലഹാരം.!! Sabudana Kozhukattai Recipe

Sabudana Kozhukattai Recipe : വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെ കുട്ടികൾ ഇപ്പോൾ സ്കൂളിൽ പോകുന്ന സമയം ആണല്ലോ.. അവർ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നല്ല വിശപ്പൊടു കൂടിയായിരിക്കും വരുന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കുന്നത് വീട്ടിലെ അമ്മമാരുടെ ഒരു പതിവാണ്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. വ്യത്യസ്തങ്ങളായ പലഹാരങ്ങളോടായിരിക്കും അവർക്കെപ്പോഴും താല്പര്യം ഉണ്ടായിരിക്കുക. മാത്രവുമല്ല എളുപ്പത്തിൽ

ഉണ്ടാക്കുവാൻ സാധിക്കുന്ന വിഭവങ്ങളും ആയിരിക്കണമല്ലോ.. കൂടാതെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങൾ ആണെങ്കിലേ വീട്ടമ്മമാർക്കും അത് ഉപകാരപ്രദമാവുകയുള്ളു.. അത്തരം അവസരങ്ങളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്കിട്ട് അതിലേക്ക് വെക്കുക. ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അത് ചെറുതായൊന്നു ചൂടാക്കിയെടുക്കണം. ഇങ്ങനെ ചൂടാക്കിയെടുത്ത ഇളം ചൂടുള്ള വെള്ളവും

ഈ ഒരു ചവരിയുടെ പാത്രത്തിലേക്ക് ഒഴിച്ച് കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും കുതിരാനായി മാറ്റിവയ്ക്കണം. കുറച്ചു സമയം കഴിഞ്ഞു നോക്കുകയാണെങ്കിൽ ഈയൊരു സമയം കൊണ്ട് ചൊവ്വരിയിലേക്ക് വെള്ളമെല്ലാം നല്ലതുപോലെ ഇറങ്ങി വലിഞ്ഞു പിടിച്ചിട്ടുണ്ടാകും. അതിന് ശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അളവിൽ തേങ്ങ ചിരകിയതും മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഏലക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി അടുത്തതായി ചെയ്യേണ്ടത് നേരത്തെ തയ്യാറാക്കിവെച്ച ചൊവ്വരിയുടെ കൂട്ട് ഒന്നുകൂടി പ്രസ് ചെയ്ത് വട്ടത്തിൽ പരത്തി എടുക്കുക. അതിനകത്തേക്ക് തയ്യാറാക്കി വെച്ച തേങ്ങയുടെ ഫില്ലിങ്ങ്സ് നിറച്ച് മുഴുവനായും കവർ ചെയ്ത് എടുക്കുക. അത്യാവശ്യം വലിപ്പമുള്ള ഉരുളകളുടെ രൂപത്തിലാണ്

ചൊവ്വരി തയ്യാറാക്കി എടുക്കേണ്ടത്. ശേഷം ഇഡലി പാത്രത്തിൽ വെള്ളം ആവി കയറ്റാനായി വയ്ക്കുക. തയ്യാറാക്കിവെച്ച ചൊവ്വരിയുടെ ഉണ്ടകളെല്ലാം അതിലേക്ക് ഇറക്കിവച്ച് നല്ല രീതിയിൽ ആവി കയറ്റി എടുക്കുക. ഈയൊരു സമയം കൊണ്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അളവിൽ പാലൊഴിച്ചു കൊടുക്കുക. പാല് നല്ലതുപോലെ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് ബദാം മിക്സ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഏലക്ക പൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവി കയറ്റി വച്ച ചൊവ്വരയിലെ ഉണ്ടകൾ സെർവ് ചെയ്യുന്നതിന് മുൻപായി അതിലേക്ക് തയ്യാറാക്കിവെച്ച പാലിന്റെ കൂട്ടുകൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. രുചികരമായ വ്യത്യസ്തമായ ഒരു പലഹാരം തന്നെയായിരിക്കും

ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. തീർച്ചയായും ഈ ഒരു പലഹാരം നിങ്ങളും നിങ്ങളുടെ വീടുകളിൽ തയ്യാറാക്കി നോക്കണം. കുഞ്ഞുങ്ങൾക്കായാലും മുതിർന്നവർക്കാണെങ്കിലും ഇത് വളരെയധികം ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു വിഭവമായതു കൊണ്ട് തന്നെ വീട്ടിൽ ഗസ്റ്റ് ഒക്കെ വന്നാലും നിങ്ങൾക്കിത് തയ്യാറാക്കി നൽകാവുന്നതാണ്. നമ്മുടെ വീടുകളിൽ എപ്പോഴുമുള്ള സാധനങ്ങൾ മാത്രമേ ഈ ഒരു വിഭവം തയ്യാറാക്കുന്നതിന് നമുക്ക് ആവശ്യമായി വരുന്നുള്ളു.. ചവ്വരി കൊണ്ടുള്ള ഈ കിടിലൻ പലഹാരം തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sabudana Kozhukattai Recipe Video Credit : Recipes By Revathi

Sabudana Kozhukattai Recipe