
റോസയിൽ ഇല കാണാതെ പൂക്കൾ വേണോ? ഒരു സവാള ഇതുപോലെ കൊടുത്ത് നോക്കൂ; ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത റോസാച്ചെടിയും തിങ്ങി നിറഞ്ഞു പൂത്തിരിക്കും.!! Rose Flowering Using Onion
Rose Flowering Using Onion : റോസാച്ചെടി പൂന്തോട്ടത്തിൽ വയ്ക്കാൻ എല്ലാവർക്കും വളരെയധികം താല്പര്യമാണ്. വ്യത്യസ്ത നിറങ്ങളിലും രൂപത്തിലും എല്ലാമുള്ള റോസാ ചെടികൾ ഇന്ന് നമ്മുടെ നാട്ടിലെ പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. എന്നാൽ ചെടി നട്ട് തുടക്കത്തിൽ നല്ല രീതിയിൽ ചെടികൾ പൂത്തുലഞ്ഞു നിൽക്കുമെങ്കിലും, പതുക്കെ അവ മൊട്ടിടാതെയും പൂക്കാതെയും ഇരിക്കുന്ന അവസ്ഥ പലപ്പോഴും കാണാറുണ്ട്.
അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. റോസാച്ചെടി നട്ടു കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം മൊട്ടിടുമ്പോൾ തന്നെ പ്രാണികൾ വന്ന് അതിന്റെ നീര് മുഴുവൻ ഊറ്റി കുടിക്കുന്നതാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ ചെടികൾ നശിച്ചു പോവുകയില്ല. റോസാ ചെടി നല്ലതു പോലെ വളർന്നു പൂത്തുലയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ഉള്ളി തൊലി, നീര് എന്നിവയെല്ലാം. ഇവയിൽ ധാരാളം കാൽസ്യവും മഗ്നീഷവുമെല്ലാം അടങ്ങിയിരിക്കുന്നു.
Onion Water Solution:
- Soak 1-2 onion peels or chopped onions in water overnight.
- Strain the solution and use it as a fertilizer for your roses.
സവാളയുടെ തൊലി നേരിട്ട് ഉപയോഗിക്കുക മാത്രമല്ല, മറിച്ച് ഒരു ചെറിയ കഷ്ണം സവാളയും, ഉള്ളി തൊലിയും മിക്സിയുടെ ജാറിൽ അല്പം വെള്ളമൊഴിച്ച് അടിച്ച് അരിച്ചെടുത്തും ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. മറ്റൊരു രീതി കഞ്ഞിവെള്ളം ചെടിക്ക് ചുറ്റും തളിച്ചു കൊടുക്കുന്നതാണ്. പ്രത്യേകിച്ച് ചൂട് സമയത്ത് പൊട്ടാസ്യം അടങ്ങിയിട്ടുള്ള കഞ്ഞിവെള്ളം ചെടികളിൽ ഒഴിച്ചു കൊടുക്കുന്നത് അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും.
സവാളയും കഞ്ഞിവെള്ളവും ഒരുമിച്ച് മിക്സ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടും അല്പം കട്ടിയുള്ളതായതിനാൽ ഈയൊരു ലായനിയിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ച ശേഷം ചെടികൾക്ക് ഒഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഈയൊരു ലായനി ചെടിക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതിനു മുൻപായി മണ്ണ് നല്ലതുപോലെ ഇളക്കി വിടാനായി ശ്രദ്ധിക്കുക. അതുപോലെ ചെടിയിൽ ഉണങ്ങിയ പൂക്കൾ ഉണ്ടെങ്കിൽ അവ കൃത്യമായി കട്ട് ചെയ്ത് കളയുകയും വേണം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ് Video Credit : J’aime Vlog
Rose Flowering Using Onion
Using onion peel as a natural fertilizer benefits rose flowering by providing essential nutrients like potassium, calcium, iron, and magnesium, which promote stronger growth and abundant blooms.
How to Use Onion Peel for Rose Flowering:
- Collect dry onion peels or fresh onion juice.
- Soak a handful of onion peels in 1 liter of water for 3–4 days.
- Strain the solution and dilute it with another liter of water.
- Water your rose plants with this liquid fertilizer once a week during the flowering season (typically November to spring for roses).
- This organic fertilizer improves soil fertility, deters pests, and enhances plant resilience.
Tips:
- Avoid fertilizing during the dormant season.
- Combine with other organic fertilizers like compost or cow dung for best results.
- Regular application promotes vibrant, healthy rose flowers.
Comments are closed.