Repair Gas Stove Using Vasiline : “വാസ്‌ലിൻ കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് ഇതുവരെ അറിഞ്ഞില്ലല്ലോ.!! ഒരു തുള്ളി വാസ്‌ലിന്‍ മതി; എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ഒറ്റ സെക്കൻഡിൽ റോക്കറ്റ് പോലെ ആളി കത്തും” പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളിൽ ഒന്നായിരിക്കും വാസലിൻ. സാധാരണയായി ഒരു സൗന്ദര്യവർദ്ധക വസ്തു എന്ന രീതിയിലാണ് എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റ് ചില ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. ബാത്റൂമിലെ കണ്ണാടികൾ, വാഹനങ്ങളുടെ മിററുകൾ എന്നിവിടങ്ങളിലെല്ലാം
പെട്ടെന്ന് പൊടികളും മറ്റും ആയി ക്ലിയർ ആകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി അല്പം വാസലിൻ എടുത്ത് അത്തരം ഭാഗങ്ങളിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്ത് ന്യൂസ് പേപ്പർ അതിൽ മുക്കി തുടച്ചെടുക്കുകയാണെങ്കിൽ മിററുകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന ഷൂകൾ, ഹാൻഡ് ബാഗുകൾ എന്നിവയെല്ലാം പുത്തൻ ആയി തന്നെ ഇരിക്കാൻ ആഴ്ചയിൽ ഒരുതവണ അല്പം വാസലിൻ ഉപയോഗിച്ച്
തുടച്ചു കൊടുത്താൽ മാത്രം മതിയാകും. മുടിയിൽ കൂടുതലായി ജഡ പിടിച്ച് ഇരിക്കുന്ന സാഹചര്യങ്ങളിൽ അത് ഒഴിവാക്കാനായി അല്പം വാസലിൻ തേച്ച ശേഷം ചീകി ഒതുക്കി എടുക്കാവുന്നതാണ്. ഗ്യാസിന്റെ ബർണർ എപ്പോഴും പുതു പുത്തനായി ഇരിക്കാനായി ആഴ്ചയിൽ ഒരുതവണ അല്പം വാസലിൻ ഉപയോഗിച്ച് തുടച്ചശേഷം ഉപയോഗിക്കാവുന്നതാണ്. കൂടാതെ സ്റ്റവ് ഓൺ ചെയ്യുന്ന ഭാഗത്ത് ചുറ്റും പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയാനായി ഒരു ബഡ്സിൽ അല്പം വാസലിൻ ഇട്ടശേഷം തുടച്ചെടുത്താൽ മതിയാകും.
കൂടാതെ മിക്സിയുടെ ജാറിന്റെ താഴെ ഭാഗത്തായി നൽകിയിട്ടുള്ള ഭാഗം സ്മൂത്തായി വർക്ക് ചെയ്യാൻ അല്പം വാസലിൻ തടവി കൊടുത്താൽ മതി. ഒരേ കമ്മൽ തന്നെ കൂടുതൽ നാൾ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ കമ്മലിടുന്ന ഭാഗത്തെ ഹോൾ ചെറുതായി പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ കമ്മൽ മാറ്റി ഇടുന്നതിനു മുൻപായി കമ്മൽ ഇടുന്ന ഭാഗത്ത് അല്പം വാസലിൻ പുരട്ടിയശേഷം കമ്മലിട്ട് കൊടുത്താൽ എളുപ്പത്തിൽ കയറുന്നതാണ്. ഇത്തരത്തിൽ വാസലിൻ ഉപയോഗിച്ച് ചെയ്യാവുന്ന കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Repair Gas Stove Using Vasiline Video Credit :Ansi’s Vlog