Renovated house: 3500 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഇൻകോൾട്ട് ഇന്റീരിയേസ്, എൻകാസ ആർക്ക് സ്റ്റുഡിയോ ചേർന്നാണ് വീട് പുനർനിർമ്മിച്ചത് . പണി തീരാതായപ്പോൾ ആഗ്രഹിച്ച രീതിയിലുള്ള വീടല്ലയെന്ന് മനസ്സിലാക്കിയ വീട്ടുകാർ പണി നിർത്തി വെച്ചതായിരുന്നു. എന്നാൽ വർഷങ്ങൾ കാത്തിരുന്നു ആഗ്രഹിച്ച വീടിന് വേണ്ടീട്ട്. ഒടുവിൽ അർഹിക്കുന്നവരുടെ കൈയിൽ എത്തിയപ്പോൾ അതേ വീട് തന്നെ വേറെ ലെവൽ ആയി.
റോക്ക് ടെക്സ്ച്ചർ, ലാൻഡ്സ്‌കേപ്പ് ഇതിനൊക്കെ പ്രാധാന്യം നൽകിയാണ് വീട് സെറ്റ് ചെയ്തത്. വീടിന്റെ ഉൾഭാഗം ഡാർക്ക് തീമിലാണ് വരുന്നത്. ഡൈനിങ്ങ് ഹാളിൽ സിൻതെറ്റിക് വുഡ് ആണ് ഫ്ലോറിങ്ങിൽ ചെയ്തത്. ഡിം ലൈറ്റിങ് കൊടുത്തിട്ടുണ്ട്. വാഷിംഗ് ഏരിയയിൽ ഫോൽഡിങ് ഡോർ കാണാം. പിന്നെ ഒരു മാസ്റ്റർ ബെഡ്‌റൂം കാണാൻ കഴിയും. റൂം ഡാർക്ക് തീമിൽ ആണ് ചെയ്തത്. വാർഡ്രോബ് സ്പെസും ഡാർക്ക് ആണ് കൊടുത്തിരിക്കുന്നത്.
അറ്റാച്ഡ് ബാത്‌റൂമിൽ ഒരു കോർട്ടിയാർഡ് വെച്ച് സെറ്റ് ചെയ്തിട്ടുണ്ട്. ബ്ലാക്കിഷ് പ്ലാന്റും കാണാം. ഔട്ട് ഡോർ സ്പെസും മാസ്റ്റർ ബെഡ്‌റൂമിനോട് ചേർന്നിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ ഗ്രെ തീമാണ് കൊടുത്തത്. കൂടാതെ ഹിഡൻ ഡോർ വെച്ചിട്ട് ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. ഫുൾ വിൻഡോയിൽ ഓട്ടോമെറ്റഡ് കർട്ടൻ സെറ്റ് കൊടുത്തിട്ടുണ്ട് . ഒപ്പം ഹിഡൻ രീതിയിലാണ് അടുക്കള സെറ്റ് ചെയ്തത്. ബ്ലാക്ക് തീം തന്നെയാണ് കിച്ചണിലും കൊടുത്തിരിക്കുന്നത്.
വീടിന്റെ മുകളിൽ ഒരു ബെഡ്‌റൂമിന്റെ വോൾ ഡെക്കറേഷൻ പ്യുയർ ബ്ലാക്കിലാണ്. വാർഡ്രോബ് സ്പെസിൽ വാക്കിങ് വാർഡ്രോബ് ഉണ്ട്. പിന്നെയൊരു അറ്റാച്ഡ് ബാത്റൂമുണ്ട്. അടുത്ത ബെഡ്‌റൂമിൽ കുറച്ച് ലൈറ്റ് ഷെയിഡുകൾ കൊടുത്തിട്ടുണ്ട് . പിന്നെ ഒരു ബാൽക്കണി കാണാം.ഏതായാലും പണിത് കുളമായ വീട് അത്രയും മനോഹരമായിട്ടാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് Renovated house Video Credit: come on everybody