Row mango storing tips : മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങയും ചക്കയും നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജനുവരിയിൽ തൊട്ട് തുടങ്ങുന്ന മാമ്പഴ കാലത്തിൽ പച്ചയോ ചിനച്ചതോ പഴുപ്പെത്തിയതോ ആയ മാങ്ങകൾ എല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. സുലഭമായിട്ടു ലഭ്യമാകുന്ന
കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അല്ലെ.. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. എന്നാൽ ഒരു സീസൺ കഴിഞ്ഞാൽ പിന്നെ പച്ചമാങ്ങാ കഴിക്കാൻ എത്ര കൊതിച്ചാലും കിട്ടാറില്ല. വലിയ വില കൊടുത്താലും കിട്ടാത്ത അവസ്ഥയാണ്. മാങ്ങാ ഉണക്കി സൂക്ഷിക്കാൻ നമ്മളിൽ പലർക്കും അറിയാം. എന്നാൽ പച്ചമാങ്ങ പച്ചയായി തന്നെ
Raw mangoes can be stored for several weeks to months using various methods. Here are some ways to store raw mangoes: Don’t wash before storing: Avoid washing raw mangoes before storing, as excess moisture can cause spoilage. Keep them away from direct sunlight: Store raw mangoes in a cool, dry place, away from direct sunlight.
കേടുകൂടാതെ കുറച്ചു കാലം സൂക്ഷിച്ചു വെക്കാനും സീസൺ അല്ലാത്ത സമയത്ത് ഉപയോഗിക്കാനും കൂടുതൽ പേർക്കും അറിയില്ല. ഇത്തരം സന്ദർഭത്തിൽ പച്ചമാങ്ങാ ഫ്രഷ് ആയി തന്നെ കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനുള്ള ഒരു അടിപൊളി സൂത്രം നിങ്ങളുമായി പങ്കുവെക്കുന്നു. അതിനായി വാടാത്ത നല്ല മാങ്ങ 3 എണ്ണം തൊലി കളഞ്ഞ് കഷ്ണങ്ങൾക്കാം. മറ്റൊരു പാത്രത്തിൽ അൽപ്പം വെള്ളം എടുത്ത്
അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്തു മിക്സ് ചെയ്യാം. ശേഷം ഒരു സ്പൂൺ വിനാഗിരി കൂടി ചേർക്കാം. അതിലേക്ക് മാങ്ങ കഷ്ണങ്ങൾ ഇട്ട് 5 മിനിറ്റ് വെക്കാം. ശേഷം എങ്ങനെയാണെന്ന് വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഇങ്ങനെ സൂക്ഷിച്ചുവച്ചാൽ ഒരു വർഷത്തോളം നല്ല പച്ച മാങ്ങയുടെ സ്വാദ് ആസ്വദിക്കാം. കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും. Video Credit : info tricks