Ragi breakfast For Weight Loss : പ്രഷർ, ഷുഗർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് എല്ലാ പ്രായക്കാരും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം ജീവിതചര്യ രോഗങ്ങൾക്കുള്ള മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് ഭാവിയിൽ വളരെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി.
അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കാൽ കപ്പ് അളവിൽ റാഗി, കാൽ കപ്പ് മുതിര, ഒരു ടീസ്പൂൺ ചൊവ്വരി, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗിയും, മുതിരയും ചൊവ്വരിയും ഇട്ട് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കുക. ശേഷം അവ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കാം.
കുറഞ്ഞത് നാലു മുതൽ 6 മണിക്കൂർ എങ്കിലും ഈ ചേരുവകൾ എല്ലാം കുതിർത്തിയെടുക്കണം. ശേഷം വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് എട്ടു മുതൽ 9 മണിക്കൂർ വരെ മാവ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം. നന്നായി പുളിച്ചു പൊന്തിയ മാവ് ഉപയോഗിച്ച് ദോശായോ അതല്ലെങ്കിൽ ഇഡലിയോ തയ്യാറാക്കാവുന്നതാണ്.
രണ്ട് രീതിയിലുള്ള പലഹാരങ്ങളാണ് ഉണ്ടാക്കുന്നത് എങ്കിലും സാധാരണ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇവിടെയും ചെയ്യേണ്ടത്.വളരെയധികം ഹെൽത്തിയായ ഒരു ബ്രേക്ക്ഫാസ്റ്റ് ആയതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രമിക്കുക. മാത്രമല്ല കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു പലഹാരമാണ് റാഗി ഉപയോഗിച്ച് തയ്യാറാക്കുന്ന ദോശയും ഇഡ്ഡലിയും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ragi breakfast For Weight Loss Video Credit : BeQuick Recipes
Ragi breakfast For Weight Loss
1. Ragi Idli
- Mix ragi flour, urad dal, soaked poha, curd, salt, spinach, and grated carrot. Ferment overnight.
- Add Eno fruit salt before steaming.
- Steam in idli moulds for 15 minutes.
- Serve with coconut chutney or sambar for a low-calorie, protein-rich meal.
2. Ragi Paratha
- Knead ragi flour, whole wheat flour, grated carrot, chopped garlic, cumin, and salt with water.
- Roll into parathas and cook with a few drops of ghee.
- Serve with curd or mint chutney for a balanced meal.
3. Ragi Upma
- Roast rava and ragi flour with vegetables like onions, carrots, capsicum, tomatoes, and spices.
- Mix with hot water, cook till fluffy.
- Finish with coriander and serve with coconut chutney.
4. Ragi Chilla (Cheela)
- Mix ragi millet, chickpea flour, finely chopped vegetables, salt, and spices into a batter.
- Cook thin pancakes on a non-stick pan.
- Serve with mint chutney for a protein-packed, low-calorie meal.
5. Ragi Malt Drink
- Mix ragi flour with water, cook till thick.
- Add milk (low-fat or plant-based), nuts, dates, cardamom, and a bit of jaggery.
- A filling drink that curbs cravings and boosts metabolism.
6. Ragi Ladoo (Snack)
- Dry roast ragi flour, mix with crushed almonds, melted jaggery, and ghee.
- Shape into ladoos for a healthy, sweet snack that keeps you full.