Quick & Variety Banana Snack Recipe : “2 നേന്ത്രപഴം ഉണ്ടോ 👌 പുതിയ സൂത്രം നേന്ത്രപ്പഴം വച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ” എല്ലാ ദിവസവും വൈകുന്നേരം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എപ്പോഴും എണ്ണയിൽ വറുത്തുകോരിയെ സ്നാക്കുകൾ തന്നെ ഉണ്ടാക്കുന്നത് ശരീരത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി ട്രൈ ചെയ്തു നോക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. വീണ്ടും പകുതി അളവിൽ നേന്ത്രപ്പഴം എടുത്ത് അത് ചെറിയ കഷണങ്ങളാക്കി നെയ്യിലിട്ട് വഴറ്റിയെടുക്കുക. നേരത്തെ അരച്ചുവച്ച നേന്ത്രപ്പഴത്തിന്റെ പേസ്റ്റ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു കപ്പ് അളവിൽ റവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.