Pachamulaku Krishi Using Aloevera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനുശേഷമായിരിക്കും നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട്
വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചെടികളിൽ കണ്ടു വരുന്ന പുഴുഷല്യം, തൂമ്പു വാടൽ പോലുള്ള പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് ശീമക്കൊന്നയുടെ ഇല. ചെടിയുടെ ചുവട്ടിലായി ശീമക്കൊന്നയുടെ ഇല ഇട്ടു കൊടുക്കുക മാത്രമാണ് അതിനായി ചെയ്യേണ്ടത്. മുളകു ചെടിയിൽ മാത്രമല്ല മറ്റു
ചെടികളിലും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.
അതുപോലെ ചെടികൾക്ക് വേണ്ടി തയ്യാറാക്കാവുന്ന ഒരു ജൈവ ഫേർട്ടിലൈസർ അറിഞ്ഞിരിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ശീമക്കൊന്നയുടെ ഇലയും, കറ്റാർവാഴയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് മൂന്ന് ദിവസത്തേക്ക് അടച്ചുവയ്ക്കുക. ലിക്വിഡ് നന്നായി പുളിച്ചു പൊന്തി വന്നുകഴിഞ്ഞാൽ ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ചെടിയുടെ ഇലകളിലും മണ്ണിലുമെല്ലാം ഈ ഒരു ഫെർട്ടിലൈസർ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതുവഴി എല്ലാവിധ പ്രാണി
ശല്യങ്ങളും ഒഴിവായി ചെടി നന്നായി തഴച്ചു വളരുകയും പൂവിടുകയും ചെയ്യും. ഈയൊരു സ്പ്രേ തളിച്ചു കൊടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരങ്ങളാണ്. മുളക് ചെടയിൽ ധാരാളം കായ്ഫലങ്ങൾ ലഭിക്കാനായി ആഴ്ചയിൽ ഒരിക്കൽ മണ്ണ് ഇളക്കി കൊടുക്കുന്നതും, കഞ്ഞിവെള്ളം പുളിപ്പിച്ച് ഒഴിക്കുന്നതും വളരെ നല്ലതാണ്. ഇതുകൂടാതെ ജൈവവളങ്ങൾ വീട്ടിലുണ്ടാക്കി അത് ചെടിക്ക് ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും മുളക് കൂടുതൽ ലഭിക്കുന്നതിനായി ചെയ്തു നോക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations