
പത്തു പൈസ ചിലവില്ലാതെ ഓർക്കിഡ് പൂത്തുലയും; ഓർക്കിഡിൽ ധാരാളം പൂക്കളുണ്ടാകാൻ ഒരു കുഞ്ഞു സൂത്രം | orchid care
orchid care : ഓർക്കിഡ് പൂക്കൾ നമ്മൾക്കെല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പൂവാണല്ലേ??? ഓർക്കിഡിൽ നിറയെ പൂക്കളുണ്ടാകാനും നല്ല വളർച്ചയുണ്ടാകാനും 100% റിസൾട്ട് ലഭിക്കുന്ന ജൈവവളക്കൂട്ടാണ് നമ്മൾ ഇന്ന് പരിജയപ്പെടാൻ പോകുന്നത്. നിങ്ങളുടെ വീടുകളിലെ ഓർക്കിഡുകൾ പൂക്കാത്തതിന്റെ പ്രധാന കാരണം കൃത്യമായ രീതിയിലല്ലാത്ത ഫെർട്ടിലൈസറിന്റെ ഉപയോഗമാണ്. അത്യാവശ്യം വളർച്ചയുള്ള ചെടികളിൽ മാത്രമേ പൂക്കളുണ്ടാകാനുള്ള രാസവള പ്രയോഗം നടത്താൻ പാടുളളൂ.
എന്നാൽ ചെറിയ തൈകളിലാകട്ടെ വളർച്ചയ്ക്കുള്ള ഫെർട്ടിലൈസർ ആണ് കൊടുക്കേണ്ടത്. ചെറിയ തൈകൾ വളർന്ന് പക്വമായതിന് ശേഷം മാത്രമേ പൂക്കളുണ്ടാകാനുള്ള ഫെർട്ടിലൈസെർ കൊടുക്കാവൂ. ഇന്ന് നമ്മൾ പറയാൻ പോകുന്നത് യാതൊരു പണച്ചിലവും കൂടാതെ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ജൈവവളത്തെ കുറിച്ചാണ്. ചെടിയുടെ വളർച്ചക്കും പൂക്കളുണ്ടാകാനും ഒരുപോലെ പ്രയോഗിക്കാൻ പറ്റിയ ഒന്നാണിത്.
ഇവിടെ നമ്മൾ എടുക്കുന്നത് പച്ച ചാണകമാണ്. നല്ല പച്ച ചാണകം തന്നെ എടുക്കാൻ വേണ്ടി ശ്രദ്ധിക്കുക. വെള്ളത്തിൽ നല്ലപോലെ കലക്കിയെടുക്കാനാണ് അങ്ങനെ എടുക്കുന്നത്. ശേഷം അത് കുറച്ച് കൂടെ വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കുക. ഒത്തിരി വെള്ളമൊന്നും ചേർക്കേണ്ടതില്ല. ഓർക്കിഡിന് അൽപ്പം കോൺസെൻട്രേറ്റഡ് ആയിട്ടുള്ള വളമാണ് കൊടുക്കേണ്ടത്. കൊടുക്കുമ്പോൾ ഒന്ന് അരിച്ചിട്ട് വേണം കൊടുക്കാൻ. കുരുവും മറ്റ് വേസ്റ്റും ഒന്നും ഇല്ലാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.
ഇത് പറയത്തക്ക രീതിയിലുള്ള നാറ്റമൊന്നും ഉണ്ടാക്കുകയില്ല. ഇത് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്നാൽ രാസവളം 5 മിനിറ്റാണ് കൊടുക്കുന്നതെങ്കിൽ ഇത് ജൈവവളമായത് കൊണ്ട് 10 മിനുറ്റ് എങ്കിലും കൊടുക്കണം. എന്നാൽ മാത്രമേ അതിന്റെ റിസൾട്ട് കിട്ടുകയുള്ളൂ. ഓർക്കിഡിൽ നിറയെ പൂക്കൾ വിരിയിക്കുന്ന ഈ ജൈവവള പ്രയോഗത്തെ കുറിച്ച് കൂടുതലറിയാൻ താഴെ കാണുന്ന വീഡിയോ കാണുക. orchid care Video Credit : Aswathy’s orchid channel
Comments are closed.