
ഇങ്ങനെ ചെയ്‌താൽ ഗ്രോബാഗിലെ ഉള്ളികൃഷി വൻവിജയം.!! ഉള്ളി കൃഷി ഇത്ര സിംപിൾ ആണോ? നമ്മുടെ നാട്ടിലും ഉള്ളി കൃഷി ചെയ്യാം.!! Onion farming on terrace
Onion farming on terrace : ഫ്രഷ് ഉള്ളി ഇനി വീട്ടിൽ തന്നെ ഉള്ളിയുടെ കൃഷി രീതി വളരെ അധികം എളുപ്പം അതിനനുസരിച്ച് ലാഭം കിട്ടുന്നതുമാണ്. ഉള്ളി നടുന്നതിനാവശ്യമായ ചട്ടി എടുത്തതിനു ശേഷം 3 ഭാഗം മണ്ണ് അതിലേക്ക് നിറക്കുക . എടുത്തിരിക്കുന്ന മണ്ണിൽ 1 ഭാഗം ചാണകപ്പൊടി 1 ഭാഗം ചകിരിച്ചോറ് കൂടി മിക്സ് ചെയ്യുക. അതിലേക്ക് 1 പിടി വേപ്പിൻ പിണ്ണാക്കും 1 പിടി എല്ലുപൊടിയും കൂടി ചേർക്കുക.
എല്ലുപൊടിക്ക് പകരം റോക്സ് ഫോസ്ഫേറ്റ് മിക്സ് ചെയ്യാവുന്നതാണ്. ഉള്ളി നടുന്ന മണ്ണിന്റെ മിക്സിൽ കല്ലും കട്ടെയും ഒന്നും തന്നെ കാണാൻ പാടില്ല. ഫ്രഷായ ഉള്ളി ഇതിലേക്ക് നടാവുന്നതാണ്.വളരെ ബുദ്ധിമുട്ടാണ് ഉള്ളിയുടെ കൃഷിരീതി എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത് എന്നാൽ വളരെ അധികം എളുപ്പവും ചിലവ് കുറഞ്ഞതുമാണ് ഉള്ളിയുടെ കൃഷി രീതി. നടുന്ന ഉള്ളികളുടെ ഇടയിൽ കൃത്യമായ രീതിയിൽ ഉള്ള അകലം വേണം.
നടുന്ന ഉള്ളികൾക്ക് പെട്ടെന്ന് കേടുപാടുകൾ വരുന്നതാണ്. ബാക്ടീരിയൽ രോഗങ്ങൾ എന്നിവയൊക്കെ ഉദാഹരണമായി കണക്കാക്കാവുന്നതാണ് . അതുകൊണ്ട് തന്നെ ഉള്ളി നട്ടതിനു ശേഷം അതിന്റെ മുകളിലേക്ക് അല്പം സ്യൂഡോ മോണാസ് ലായനി കലക്കി ഒഴിക്കുന്നത് വളരെ നല്ലത് ആയിരിക്കും. നട്ട ഉള്ളികളെ നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് 6 7 മണിക്കൂർ വെക്കേണ്ടത് അത്യാവശ്യമാണ്. വെള്ളവും വളവും നല്ല രീതിയിൽ
വേണ്ട ഒരു ഇനമാണ് ഇത്. എല്ലാ 15 ദിവസം കൂടുമ്പോൾ ഇതിന് കൃത്യമായി വള്ളം നൽകേണ്ടതാണ്. ഉള്ളിക്ക് ഒഴിച്ച് കൊടുക്കുന്ന വെള്ളം കൃത്യമായി ഒഴുകി പോവാൻ ശ്രേധികേണ്ടതാണ്. ഉള്ളി വളരാൻ എടുക്കുന്ന സമയം എന്ന് പറയുന്നത് 3 മുതൽ 4 മാസം വരെയാണ്. വേണ്ട രീതിയിൽ ഉള്ള പരിഗണന നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് എടുക്കാൻ സാധിക്കും. Onion farming on terrace Video Credit :
Comments are closed.