നിലവിളക്ക് വെട്ടി തിളങ്ങാൻ ഉള്ള ഏറ്റവും എളുപ്പ രീതി.. കിടിലൻ ടിപ്പ് അറിയാതെ പോകല്ലേ.!! Nilavilakku cleaning Tips

നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നവയായിരിക്കും വിളക്ക്, തളികകൾ, പൂജാപാത്രങ്ങൾ അതുപോലെ തന്നെ മറ്റു ഓട്ടു പാത്രങ്ങളും തുടങ്ങിയവയെല്ലാം. കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും അതിൽ കരിയെല്ലാം നിറഞ്ഞു വൃത്തികേടായിരിക്കുന്നത്. എത്ര ഉരച്ചു കഴുകിയാലും ഈ കരി ഒട്ടും തന്നെ പോവുകയും ഇല്ല. ഒട്ടും ഉരച്ചു കഴുകാതെ തന്നെ വളരെ

എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ഉള്ള ഇത്തരത്തിലുള്ള പത്രങ്ങൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനം ഉപയോഗിച്ച് ഓട്ടുപാത്രങ്ങൾ വൃത്തിയാക്കിയെടുക്കാം. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി.

ഇതിനായി ആവശ്യമുള്ളത് ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡും ചെറുനാരങ്ങയും ആണ്. ഒരു പാത്രത്തിൽ ചെറുനാരങ്ങയുടെ നീരും ഏതെങ്കിലും ഒരു ഡിഷ്‌വാഷ് ലിക്വിഡും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് സ്ക്രബ്ബർ ഉപയോഗിച്ച് വൃത്തികേടായി ഇരിക്കുന്ന ഓട്ടുപാത്രങ്ങളിൽ തേച്ചുപിടിപ്പിക്കാം. ഒരു 15 മിനിറ്റ് ഇങ്ങനെ വെച്ചതിനുശേഷം സ്ക്രബ് ഉപയോഗിച്ച് ചെറുതായി കഴുകി എടുക്കാവുന്നതാണ്.

പെട്ടെന്ന് തന്നെ വിളക്കുകൾ വ്യത്തിയായി കിട്ടും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി MY KITCHEN WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.