ഈ ഒരു സൂത്രം ചെയ്‌താൽ മാത്രം മതി.!! നത്തോലി മീൻ ഇനി ഈസിയായി മുള്ള് കളഞ്ഞ് വൃത്തിയാക്കാം; ഇനി എന്തെളുപ്പം.!! Nethili Fish Cleaning tips

Nethili Fish Cleaning tips : മീനുകളിൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് നത്തോലി മീൻ ആണ്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന നത്തോലി മീൻ വറുത്താൽ നല്ല രുചിയാണ്. എന്നാൽ നത്തോലി മീൻ വാങ്ങിയാൽ അത്‌ കഴുകി വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമാണ്. ഓരോ ചെറിയ മീനും വൃത്തിയാക്കി വരുമ്പോൾ ഒത്തിരി സമയം എടുക്കും.

അപ്പോൾ പിന്നെ ഈ നത്തോലി മീനിന്റെ മുള്ള് ഒക്കെ എടുത്തു കളയാൻ നിൽക്കുന്നത് ആലോചിക്കാൻ കൂടി വയ്യ അല്ലേ. പക്ഷെ ഇതിന്റെ മുള്ള് കാരണം കുട്ടികൾ നത്തോലി മീൻ കഴിക്കാൻ മടിക്കും. കുട്ടികൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ നത്തോലി മീനിന്റെ മുള്ള് മാറ്റി എടുത്തു കൊടുക്കുന്നതും മിനക്കെടാണ്. എന്നാൽ ഇനി മുതൽ ഈ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.

നത്തോലി മീനിന്റെ മുള്ള് എളുപ്പത്തിൽ കളയുന്ന വഴിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. അതിനായി ആദ്യം തന്നെ നത്തോലി മീൻ എടുത്തിട്ടു അതിന്റെ തലയും വാലും കളയണം. അതിനു ശേഷം ഇതിന്റെ വശവും മുറിച്ചിട്ട് മീൻ ചെറുതായി അമർത്തി കൊടുക്കണം. അപ്പോൾ അതിന്റെ മുള്ള് എളുപ്പത്തിൽ ഊരി പോരും. ഒട്ടും തന്നെ മുള്ള് ഇല്ലാതെ മീൻ നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കും.

നത്തോലി മീനിന്റെ ഏത് ഭാഗത്താണ് അമർത്തേണ്ടത് എന്ന് വ്യക്തമായി വീഡിയോയിൽ കാണിക്കുന്നത്. മീനിന്റെ അടിഭാഗം പിടിച്ചിട്ട് വേണം അമർത്താൻ. ഇങ്ങനെ ചെയ്‌താൽ നത്തോലി മീൻ വൃത്തിയാക്കാനും എളുപ്പം. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അതിനേക്കാൾ എളുപ്പം. കുട്ടികളുടെ തൊണ്ടയിൽ മുള്ള് കൊള്ളും എന്ന പേടി ഇനി വേണ്ടേ വേണ്ട. Nethili Fish Cleaning tips Video Credit : Cakes by Noora

Nethili Fish Cleaning tips’

Remove Head and Tail:
Pinch and pull off the head with your fingers; trim the tail if preferred for extra neatness.
Gut Removal:
For medium or large Nethili, slit the belly gently with a knife or use your thumb to remove the black gut portion. For smaller fish, just removing the head is usually sufficient.
Soak and Rinse (for Dry Fish):
If using dried Nethili, soak the fish in lukewarm water for 10–20 minutes to soften.
After soaking, rub and rinse fish well 3–4 times in fresh water to get rid of salt, sand, and strong smells.
Wash for Fresh Fish:
Wash fresh Nethili thoroughly in cold water. For added hygiene, give a final wash with a pinch of turmeric or salt.
Final Check:
Ensure all guts and waste are removed; fish should look clean and shiny.
Drain water completely and pat dry if frying—this helps to get extra crispy results.

വെറും ചായപ്പൊടി മാത്രം മതി! ഈ സൂത്രം ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ പുതിയ കാസ്റ്റ് അയേൺ ആർക്കും മയക്കി എടുക്കാം!!

Comments are closed.