Mustard Seeds and Comfort Ideas : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി തുണികൾ അലക്കി കഴിഞ്ഞ് കൂടുതൽ മണം കിട്ടുന്നതിന് വേണ്ടിയായിരിക്കും കംഫർട്ട് ഉപയോഗിക്കുന്നത്. എന്നാൽ അതേ കംഫർട്ട് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീടിനകത്ത് കെട്ടി നിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി കംഫർട്ട് ഉപയോഗിക്കാവുന്നതാണ്.
അതിനായി അടുക്കളയിലെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് കംഫർട്ട് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം തിളപ്പിക്കുകയാണെങ്കിൽ വീടിനകത്ത് മുഴുവനായി കംഫേർട്ടിന്റെ സുഗന്ധം പരക്കുന്നതാണ്. ഇത്തരത്തിൽ തിളപ്പിച്ചെടുത്ത വെള്ളം ആവശ്യമെങ്കിൽ ചൂടാറിയശേഷം ഒരു സ്പ്രെ ബോട്ടിലിലാക്കി സൂക്ഷിക്കാം. അതല്ലെങ്കിൽ സിങ്ക് പോലുള്ള ഭാഗങ്ങളിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാവുന്നതാണ്.
ബാക്കി വന്ന വെള്ളം സൂക്ഷിച്ച് വയ്ക്കുന്നുണ്ട് എങ്കിൽ അത് കർട്ടന്റെ ഭാഗങ്ങൾ, ഗ്ലാസ് ടോപ്പ് ഉള്ള ഡൈനിങ് ടേബിൾ, ഗ്യാസ് സ്റ്റൗ എന്നിവയുടെ മുകളിലെല്ലാം സ്പ്രെ ചെയ്ത് തുടച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി അത്തരം ഭാഗങ്ങളിലെ കറകൾ പോയി കിട്ടുകയും ഒരു നല്ല മണം അവിടെ പരക്കുകയും ചെയ്യും. കംഫർട്ട് ഉപയോഗിച്ച് തുടക്കാൻ താല്പര്യമില്ലാത്തവർക്ക് മറ്റൊരു രീതി കൂടി ചെയ്തു നോക്കാം. അതിനായി ഒരു ചെറിയ പ്ലാസ്റ്റിക്കിന്റെ പാത്രമെടുത്ത് അതിൽ ഒരു പഞ്ഞി വെച്ചു കൊടുക്കുക.
ശേഷം അല്പം കംഫർട്ട് പഞ്ഞിയിൽ ഒഴിച്ച് അത് ദുർഗന്ധമുള്ള ഭാഗങ്ങളിൽ കൊണ്ടുവെക്കുകയാണെങ്കിൽ നല്ല മണം പരക്കുന്നതാണ്. പഞ്ഞിക്ക് പകരമായി ഒരു പിടി അളവിൽ കടുകെടുത്ത് അതിലേക്ക് കംഫർട്ട് ഒഴിച്ച ശേഷം മുകളിൽ ഒരു പ്ലാസ്റ്റിക് റാപ്പ് വെച്ച് കവർ ചെയ്യുക. അതിന്റെ മുകളിൽ ഒരു ചെറിയ ഹോളിട്ട ശേഷം ചീത്ത മണം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവിടെ നല്ല മണം പരക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Mustard Seeds and Comfort Ideas Video Credit : Ansi’s Vlog
Mustard Seeds and Comfort Ideas
Comfort Fabric Conditioner — Home Freshening Uses
- Room Freshener:
Add a glass of water and a little Comfort fabric conditioner to a small pan. Heat until it simmers—this spreads a pleasant fragrance throughout your home. Once cooled, you can pour it into a spray bottle and use as an air freshener in different rooms or onto smelly surfaces. - Cleaner Spray:
The prepared Comfort-water mix can be sprayed on curtains, glass table tops, kitchen counters, and gas stoves. Wipe with a clean cloth to remove grime and leave a fresh scent behind. - Scented Cotton Ball:
Take a small plastic container and place a cotton ball inside. Drizzle a bit of Comfort onto the cotton, then place this in areas prone to bad odor like closets or shoe racks. The area will keep smelling good.
Mustard & Comfort Combo — Deodorizing Tip
- Mustard Fragrance Pod:
Take a handful of mustard seeds in a small container. Pour some Comfort onto them. Cover the container with plastic wrap, make a few small holes, and place this in musty or smelly spots (like under the sink or bathroom corner). This helps neutralize odors and releases a lasting fresh smell.
These simple hacks help keep your home smelling clean and pleasant using items you already have at home!