Mothiravalayam in mango farming : നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ മാവുകളെങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്നാൽ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് മാവിൽ നിറയെ പൂവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ നിന്നും മാങ്ങ കിട്ടുന്നില്ല എന്നത്. അതുപോലെ തന്നെ ചില ഇടങ്ങളിൽ പൂക്കൾ ഉണ്ടാവുകയെ ചെയ്യാത്ത അവസ്ഥയും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മാവ് നിറച്ച് പൂക്കൾ ഉണ്ടായി അവ കായകളായി മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
നമ്മളെല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കും തൊടിയിലുള്ള പ്ലാവിനും, മാവിനും ആവശ്യമായ പരിചരണമൊന്നും നൽകിയില്ല എങ്കിലും കായ്ഫലങ്ങൾ നൽകും എന്നത്. എന്നാൽ അത് തീർത്തും തെറ്റായ ധാരണയാണ്. മറ്റ് ചെടികളെ പരിപാലിക്കുന്ന അതേ രീതിയിൽ തന്നെ ഇത്തരം മരങ്ങൾക്കും പരിപാലനം നൽകിയാൽ മാത്രമേ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച് എത്ര കായ്ക്കാത്ത മാവും പൂത്തുലഞ്ഞ് കായകൾ ഉണ്ടാകാനായി ചെയ്തു നോക്കാവുന്ന ഒരു കാര്യം വിശദമായി മനസ്സിലാക്കാം.
- Pruning: Pruning mango trees to induce flowering.
- Water stress: Controlled water stress can induce flowering.
- Plant growth regulators: Using plant growth regulators like paclobutrazol.
അതിനായി ഒരു ചുറ്റിക എടുത്ത് മാവിന്റെ നടുഭാഗത്തായി 6 ഇഞ്ച് വീതിയിൽ നല്ലതുപോലെ തട്ടി തോല് പൊളിച്ചടുക്കുക. അതായത് മാവിന്റെ അകംഭാഗത്തുള്ള പിങ്ക് നിറം കാണുന്ന രീതിയിൽ വേണം തോല് തട്ടി പുറത്തെടുക്കാൻ. അതിനുശേഷം പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് തോല് കളഞ്ഞ ഭാഗങ്ങളിൽ നല്ലതുപോലെ വരിഞ്ഞു മുറുക്കി കെട്ടി കൊടുക്കുക. ഇങ്ങനെ ചെയ്തതിനുശേഷം മരത്തിന് ചുവട്ടിൽ നല്ല രീതിയിൽ വളപ്രയോഗം നടത്തി കൊടുക്കുക.
അതു വഴി മാവിലേക്ക് പോകുന്ന വെയ്നുകൾ നല്ല രീതിയിൽ ആക്റ്റീവ് ആവുകയും ഉള്ളിലൂടെ ആവശ്യത്തിനുള്ള പോഷകങ്ങൾ മരത്തിന്റെ മുകളിലേക്ക് ലഭിക്കുകയും ചെയ്യുന്നതാണ്. ഇത് കൂടുതൽ കായകൾ ഉണ്ടാകുന്നതിന് വഴിയൊരുക്കുന്നു. ഇത്തരത്തിൽ കായ്ക്കാത്ത മാവുകൾ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും ഒരു തവണയെങ്കിലും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mothiravalayam for mango tree Video Credit : H&A Diaries📒