
മോഡേൺ ഡിസൈനിൽ നിർമ്മിച്ച ഒരു കിടിലൻ വിട് കാണാം | Modern House Design
Modern House Design: നെയ്യാരമ്പലം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അനിൽകുമാർ കെ സിയുടെ 3500 ചതുരശ്ര അടിയിൽ പണിത വീടാണ് വിശദമായി പരിചയപ്പെടാൻ പോകുന്നത്. സുജിത് തമ്പിയാണ് ഈ വീടിന്റെ ആർക്കിടെക്ട് മനോഹരമായി ചെയ്തിരിക്കുന്നത്. ഒരു മോഡേൺ രീതിയിലാണ് വീടിന്റെ പൂർണരൂപം. പ്രധാന ആകർഷണം ഡബിൾ സ്റ്റോറേയാണ്. കയറി ചെല്ലുമ്പോൾ തന്നെ വീടിന്റെ ഒരു ഭാഗത്ത് പുല്ലുകൾ കൊണ്ട് മനോഹരമാക്കി വെച്ചിരിക്കുന്നതായി കാണാം.
സിറ്റ്ഔട്ടിന്റെ വലത് ഭാഗത്തായി ബുദ്ധൻ്റെ പ്രതിമ കാണാൻ കഴിയുന്നതാണ്. വീടിന്റെ പ്രധാന വാതിലിന്റെ ഡിസൈനാണ് ഏവരെയും ജനശ്രെദ്ധ നേടുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഡബിൾ ഹൈറ്റിൽ ലിവിങ് റൂമാണ് കാണുന്നത്. ഫോർമൽ ലിവിങ് റൂമായിട്ടാണ് ഡിസൈൻ ഒരുക്കിരിക്കുന്നത്. ഇരിപ്പിടത്തിനായി സോഫകളും മറ്റു ഫർണിച്ചറുകളും കാണാം.
ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കുമ്പോൾ എട്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന ഹാളായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. സീലിംഗ് വർക്കുകളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. വളരെ മനോഹരമായിട്ട് തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടിലെ മറ്റൊരു പ്രധാന ആകർഷണമാണ് ഓപ്പൺ കിച്ചൻ അതിനോടപ്പം ബ്രേക്ക്‌ഫാസ്റ്റ് കൌണ്ടർ. എല്ലാ ആധുനിക സൗകര്യങ്ങൾ അടങ്ങിയ മോഡേൺ അടുക്കളയാണെന്ന് കണ്ടാൽ പറയും. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥലമിവിടെയുണ്ടെന്നു പറയാം.
കിടപ്പ് മുറി വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. വാർഡ്രോബ്, വർക്കിങ് ടേബിൾ, എസി കൂടാതെ അതിനോടപ്പം തന്നെ പറ്റിയോ ഒരുക്കിട്ടുണ്ട്. പടികൾ കയറി ഫസ്റ്റ് ഫ്ലോറിലേക്ക് ചെല്ലുമ്പോൾ ഹാളിലേക്കാണ് എത്തി ചേരുന്നത്. ഇവിടെയാണ് രണ്ട് കിടപ്പ് മുറികൾ വരുന്നത്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം.Modern House Design Video Credit: AKHOMEDEZ
Owner – Anilkumar KC
Architect – Sujith Thambi
Total Area – 3500 SFT
1) Sitout
2) Formal Living Hall
3) Dining Area
4) 4 Bedroom + Bathroom + 1 Patio
5) Open Kitchen
Comments are closed.