Mixie Jar cleaning using papaya leaf : വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ കറപിടിച്ച ഭാഗങ്ങൾ എത്ര കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ കളയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വീട് ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പപ്പായയുടെ ഇലയാണ്.
നല്ല പച്ച പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇടുക. അതോടൊപ്പം ഒരു നാരങ്ങ കൂടി മുറിച്ചിടണം. ശേഷം ആവശ്യത്തിന് വെള്ളവും ഈയൊരു പാത്രത്തിലേക്ക് ഒഴിച്ച് അത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ഇത്തരത്തിൽ അരച്ചുവച്ച ലായനി അരിപ്പ ഉപയോഗിച്ച് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ഈ സമയത്ത് തയ്യാറാക്കി വച്ച ലായനിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. മിക്സിയുടെ ജാർ വയ്ക്കുന്ന ഭാഗങ്ങളിൽ എല്ലാം പറ്റി പിടിച്ചിരിക്കുന്ന കറകൾ ഈ ഒരു ലായനി ഉപയോഗിച്ച് എളുപ്പത്തിൽ കളയാനായി സാധിക്കും. അതിനായി ആദ്യം തന്നെ കുറച്ചു പേപ്പർ കഷണങ്ങൾ എടുത്ത് ജാർ വെക്കുന്ന ഭാഗത്തായി നിരത്തി കൊടുക്കുക. അതിനുമുകളിലേക്ക് തയ്യാറാക്കിവെച്ച ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കുക.
ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ സ്റ്റവിന്റെ കൗണ്ടർ ടോപ്പ് ഭാഗങ്ങൾ, വാഷ് ബേസിൻ,സിങ്ക് , ടോയ്ലറ്റ് എന്നീ ഭാഗങ്ങളും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം അതിനായി ലിക്വിഡ് കുറച്ചുനേരം ഈ ഭാഗങ്ങളിലെല്ലാം സ്പ്രേ ചെയ്ത് കൊടുത്ത് റസ്റ്റ് ചെയ്യാനായി വെച്ച ശേഷം പിന്നീട് തുടച്ചെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mixie Jar cleaning using papaya leaf Video Credit : Anshis Cooking Vibe