കർക്കിടകത്തിൽ ആരോഗ്യം നില നിർത്താൻ കഴിക്കാം പത്തിലകൾ; ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഇത് മാത്രം മതി.!! Medicinal Ayurvedic Ten Leaves

Medicinal Ayurvedic Ten Leaves : തെങ്ങ്, കശുമാവ്, അടയ്ക്ക, കുരുമുളക് എന്നിവയാണ് അക്കാലത്ത് പത്ത് പുത്തൻ കയ്യിൽ വരാനുള്ള വഴി. നെല്ലും പയറും കിഴങ്ങ് വർഗ്ഗങ്ങളുമൊക്കെ നിത്യനിദാനത്തിന് വേണ്ടി മാത്രം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്നിങ്ങനെ ഓർമ്മകളിൽ വറുതിയുടെ സ്മരണകൾ ഉയർത്തുന്ന മാസമായിരുന്നു ഒരിയ്ക്കലിത്. എന്നാൽ, ഇതേ മാസം തന്നെയാണ് പുണ്യമാസമായും ഹിന്ദുക്കൾ കരുതുന്നത്.

രാമായണ മാസം. പിതൃസ്മരണകൾ ഉണർത്തുന്ന കർക്കടക വാവ്ബലിയും ഈ മാസം തന്നെ. പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ ബലം കുറയുന്ന സമയമാണിത്. അത് കൊണ്ട് തന്നെ ആരോഗ്യ സംരക്ഷണമാസം കൂടിയാണിത്. ദഹനശേഷിയും രോഗപ്രതിരോധ ശേഷിയും കുറയുന്ന സമയം ആയതിനാൽ തന്നെ അധ്വാനവർഗ്ഗത്തിന് ശരീരം സ്വാസ്ഥ്യത്തോടെ നിലനിർത്തേണ്ട ദിവസങ്ങൾ. ഈ ദിവസങ്ങളിൽ പത്തിലക്കറിയും ഔഷധക്കഞ്ഞിയും എണ്ണതേച്ചുകുളിയുമൊക്കെ ഏറെ നന്ന് എന്ന് ആയുർവേദം.

എല്ലാക്കാലത്തും കഴിക്കാവുന്ന, അല്ലെങ്കിൽ കഴിക്കേണ്ട ഭക്ഷണമാണ് ഇലക്കറികൾ. നെയ്യുരുണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, ആന കൊടിത്തൂവ, ചീര, ചേന, ചേമ്പില എന്നിവയാണ് പൊതുവേ പത്തിലകൾ ആയി കണക്കാക്കുന്നത്. അതിൽ ചില പാഠഭേദങ്ങൾ കാണാറുണ്ട്. കൂടാതെ പറമ്പുകളിൽ ഒരു കാലത്ത് സുലഭമായിരുന്ന തഴുതാമ, മുള്ളൻ ചീര, സാമ്പാർ ചീര, പയറിന്റെ ഇല, ചങ്ങലം പരണ്ട എന്നിവയൊക്കെ കറികളിൽ ഒരല്പം ചേർത്ത് കഴിക്കാവുന്നതാണ്.

കുട്ടികളെക്കൊണ്ട് കഴിപ്പിക്കുന്നതിനായി ഇവയൊക്കെ,അടയുണ്ടാക്കുമ്പോൾ ചേർത്തോ, കുറുക്കിയോ, ഹൽവ ആയോ, ഓംലറ്റ്, ദോശ, ഇഡ്ഡലി എന്നിവയിൽ ചേർത്തോ ചമ്മന്തി അരയ്ക്കുന്നതിൽ ചേർത്തോ ഒക്കെ പരീക്ഷിക്കാവുന്നതാണ്. ഒപ്പം നല്ല കാന്താരി മുളക് ചേർത്ത് പാകം ചെയ്‌താൽ അതും ആരോഗ്യത്തിനു നല്ലത് തന്നെ. ചുരുക്കത്തിൽ ഇലക്കറികൾ ശീലമാക്കിയാൽ മലയാളി ഇന്ന് നേരിടുന്ന ഒരുപിടി ആരോഗ്യപ്രശ്നങ്ങൾ തീണ്ടാപ്പാടകലത്തിൽ നിർത്താൻ സാധിക്കും.

Ten Medicinal Leaves (Dashapushpam):

  1. Karuka (Cynodon dactylon) – Bermuda grass
    • Used for detoxification and wound healing.
  2. Mukkutti (Biophytum sensitivum)
    • Known for anti-inflammatory and wound-healing properties.
  3. Uzhinja (Cardiospermum halicacabum) – Balloon vine
    • Used for treating joint pain and skin issues.
  4. Cheroola (Aerva lanata) – Mountain knotgrass
    • Helps in urinary tract issues and kidney health.
  5. Nilappana (Curculigo orchioides) – Black musli
    • Known as a rejuvenator and general health tonic.
  6. Thiruthaali (Ipomoea sepiaria)
    • Supports respiratory health and digestion.
  7. Poovamkurunnila (Vernonia cinerea) – Purple Fleabane
    • Effective for fever, asthma, and detox.
  8. Kayyunyam (Eclipta alba) – False Daisy
    • Excellent for liver health and hair care.
  9. Muyalcheviyan (Emilia sonchifolia)
    • Used for treating wounds, fever, and ulcers.
  10. Uzhinjil (Leucas aspera) – Thumba
  11. Known for respiratory and anti-inflammatory properties.

ഒപ്പം വള്ളിച്ചീര, മധുരച്ചീര, പൊന്നാരി വീരൻ, ചായമൻസ, സൗഹൃദച്ചീര, പൊന്നാം കണ്ണിച്ചീര, മധുരക്കിഴങ്ങിന്റെ ഇല, കുടങ്ങൽ ഇല, കോവയ്ക്കയുടെ ഇല, ഇളം പ്ലാവില എന്നിവയൊക്കെ മാറി മാറി, വിരസതയുണ്ടാകാത്ത വിധം തീന്മേശകളിൽ എത്തിക്കാവുന്നതാണ്. കർക്കടക മാസത്തിൽ മുരിങ്ങയിലെ മാത്രം തല്ക്കാലം ഒഴിവാക്കുന്നത് നന്നായിരിക്കും. ചിലപ്പോൾ വയറ്റിന് പിടിച്ചെന്ന് വരില്ല.ഇനി അതല്ല വയറിളക്കാൻ കാത്തിരിക്കുകയാണേൽ അല്പം കട്ടിയ്ക്ക് മുരിങ്ങയില കഴിച്ചാൽ മതിയെന്നും പറയാം. Medicinal Ayurvedic Ten Leaves Video Credit : Sree’s Veg Menu

കർക്കിടകം സ്പെഷ്യൽ ഇലയട; കർക്കടകമാസത്തിൽ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു ഇലയട റെസിപ്പി ഇതാ.!!

Comments are closed.