ഇതൊരു സ്പൂൺ മാത്രം മതി.!! ഒറ്റ പൂവ് പോലും കൊഴിയാതെ പയർ നിറയെ കായ്ക്കാൻ ഒരടി പൊളി സൂത്രം; പയറിൽ ഇനി നൂറ് മേനി വിളവ്.!! Maximum yield from payar

Maximum yield from payar : എല്ലാ കാലാവസ്ഥയിലും വളർത്താൻ പറ്റുന്നതും എളുപ്പം നോക്കാവുന്നതുമായ ഒരു ഇനമാണ് പയർ. വള്ളി പയർ അല്ലെങ്കിൽ പച്ചപയർ എന്നൊക്കെ പറയും. പ്രധാനമായും പയർ രണ്ട് തരത്തിൽ ഉണ്ട് കുറ്റി പയറും വളളി പയറും. വള്ളി പയർ ആണെങ്കിൽ പടർത്താൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കണം. ഇങ്ങനെ പടർത്താൻ ഉള്ള സൗകര്യം ഇല്ലാത്തവർക്ക് വളർത്താൻ പറ്റുന്നതാണ് കുറ്റി പയർ.

ഒരു പാക്കറ്റിൽ തന്നെ ഒരുപാട് വിത്തുകൾ ഉണ്ടായിരിക്കും. ഒരു തടം എടുത്ത് ഇതിലേക്ക് പയർ വിത്തുകൾ ഇട്ട് അതിന്റെ മുകളിൽ മണ്ണ് ഇടാം. ഇനി ഇതിലേക്ക് സ്യൂഡോമോണസ് കലക്കിയ വെള്ളം ഒഴിക്കുക. ഒരു മൂന്ന് ദിവസം കൊണ്ട് ഇത് മുളയ്ക്കും. ഇതിൻ്റെ മുള വന്ന് കുറച്ച് വരുന്നത് വരെ കൊടുക്കേണ്ടത് നൈട്രജൻ കലർന്ന വളമാണ്. പൂവിടുന്ന വരെ ഇത് കൊടുക്കാം. വളം ഇടുമ്പോൾ ചുവട്ടിലെ മണ്ണ് ചെറുതായി ഒന്ന് ഇളക്കി കൊടുക്കാം.

To get maximum yield from “Payar” (green gram or cowpea), proper crop management practices are essential. Soil: Well-drained loamy soil with good fertility.

ഇനി ചാണകപ്പൊടി ഇട്ട് കൊടുക്കാം. ഇതിലേക്ക് പോട്ടി മിക്സ് ഇടാം. കുറച്ച് ഉണങ്ങിയ ഇലകൾ ഇട്ട് കൊടുക്കാം. ഇങ്ങനെ പുത കൊടുക്കുന്നത് ചെടിയ്ക്ക് വളരെ നല്ലതാണ്. ഇതിൻ്റെ മുകളിൽ സ്യൂഡോമോണസ് ഒഴിക്കാം. ചെടിയുടെ വാട്ട രോഗം മാറാൻ ഇത് സഹായിക്കും. പൂക്കൾ കൊഴിയാതിരിക്കാൻ കുറച്ച് കാപ്പി പൊടി ചാരം കഞ്ഞി വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ കുറച്ച് ദിവസം അടച്ച് വെക്കുക. ഇത് നന്നായി നേർപ്പിച്ച ശേഷം ചേർത്ത് കൊടുക്കുക.

ഇത് മാസത്തിൽ 2 തവണ ചേർക്കാം. ചെടികൾക്ക് ജൈവ സ്ലറി 2 മാസം ചേർക്കണം. വളർന്ന് നിക്കുന്ന ചെടിയുടെ അറ്റം ചെറുതായി മുറിച്ച് കൊടുക്കാം. ചുവട്ടിൽ നിന്ന് തന്നെ കായ്കൾ പിടിക്കും. ചെടിയ്ക്ക് ഏതെങ്കിലും ജൈവ കീടനാശിനി ബിവേറിയ അല്ലെങ്കിൽ വേപ്പണ്ണയും സോപ്പും ചേർത്തതോ ആഴ്ച്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചേർക്കുക. Maximum yield from payar Video Credit : Chilli Jasmine

Comments are closed.