1000 സ്‌കൊയർഫീറ്റിൽ 14 ലക്ഷം രൂപയ്ക്ക് നിർമിക്കാൻ കഴിയുന്ന അതിമനോഹരമായ വീടിന്റെ പ്ലാൻ കാണാം.. | Low-Cost House

Low-Cost House: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആണ് നമ്മൾ ആഗ്രഹിക്കുന്നത് എങ്കിലും പലപ്പോഴും കയ്യിലുള്ള പണത്തിന്റെ കുറവ് സാധാരണക്കാരന് അവരുടെ ആഗ്രഹങ്ങളെ എല്ലാം മനസിലൊതുക്കേണ്ട അവസ്ഥ വരാറുണ്ട്. എന്നാൽ നമുക്കിഷ്ടപ്പെട്ട അതെ പ്ലാനിലും ബഡ്ജറ്റിലും മനോഹരമായ വീടുകൾ നിർമിക്കുവാൻ ഒന്ന് ശ്രമിക്കുകയാണെങ്കിൽ നമുക്കും സാധിക്കും. അത്തരത്തിൽ മനോഹരമായ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സാധാരണ വീടിന്റെ നിർമാണം കഴിഞ്ഞതിനു ശേഷമാണ് അതിന്റെ ഇന്റീരിയർനെ കുറിച്ച് എല്ലാവരും ചിന്തിക്കാറുള്ളത്. എന്നാൽ അങ്ങനെ അല്ല, നമ്മൾ വീടിനുള്ള പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇന്റീരിയർ എങ്ങനെ വേണം എന്നതിനെ കുറിച്ച് തീരുമാനത്തിലെത്തണം. 14 ലക്ഷം രൂപക്ക് നിര്മിക്കാവുന്ന ഈ വീടിനെക്കുറിച്ചു പരിചയപ്പെടാം. അഞ്ചു സെന്റ് പ്ലോട്ട് ഉണ്ടെങ്കിൽ മനോഹരമായ ഈ ഒരു വീട് നിർക്കാവുന്നതാണ്.

  • Details of Home
  • Total Area of Home1000 sqft
  • Budget of Home – 14 lakhs
  • Bedrooms
  • Sit-Out Area
  • Hall (Living + Dining)
  • Kitchen

മൂന്നു തട്ടുകളിലായാണ് മുകളിലെ സ്ളാബ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്ഔട്ട് കടന്നു വരുന്നത് ലിവിങ് കം ഡൈനിങ്ങ് ഹാളിലേക്കാണ്. ഈ വീടിനു രണ്ടു ബെഡ്‌റൂം ആണുള്ളത്. ഈ രണ്ടു ബെഡ്റൂമുകളും ബാത്രൂം അറ്റാച്ചഡ് ആണ്. കൂടാതെ ഒരു ബെഡ്റൂമിന് ഡ്രസിങ് റൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഒരു അടുക്കള ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കൂടുതൽ സൗകര്യത്തിനായി ഒരു വർക്ക് ഏരിയ കൂടിയുണ്ട്.

എല്ലാവര്ക്കും ഉള്ള സംശയം ആണ് ഈ ഒരു കാലഘട്ടത്തിൽ 14 ലക്ഷം രൂപക്ക് നിർമാണം സാധ്യമാകുമോ എന്ന്. എന്നാൽ അതിനുള്ള ഒരു ഉദാഹരണമാണ് ഈ വീട്. സാധാരണ പോലെ തന്നെയുള്ള നിര്മാണരീതി ആണ് ഈ വീടിൻറെ.. വ്യത്യാസം എന്തെന്നാൽ കട്ടിള നിർമിച്ചിരിക്കുന്നത് മരത്തിന് പകരം കോൺഗ്രീറ്റിൽ ആണ്. ഈ വീടിനെ കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Low-Cost House Video Credit : Shan Tirur

Low-Cost House