ചെറിയ വരുമാനത്തില്‍ ജീവിക്കുന്നവര്‍ക്കും വേണ്ടേ സ്വന്തം എന്ന് പറയാനൊരു വീട്; കുറഞ്ഞാ ചിലവിലെ കുഞ്ഞ് വീട്.!! Low cost home

Low cost home : സ്വന്തമായൊരു വീട് എന്നത് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്. അതിപ്പോള്‍ ഒരു കൂലിപ്പണിക്കാരന്‍ ആയാലും ശരി, ബിസിനസ്സുകാരനായാലും ശരി. എത്ര ചെറിയ വരുമാനം ആയാലും സ്വന്തമായി രണ്ടോ നാലോ സെന്‍റ് വസ്തു ഉണ്ടെങ്കില്‍ ഇതോടൊപ്പമുള്ള വീഡിയോയില്‍ ഉള്ളത് പോലത്തെ വീട് നിങ്ങള്‍ക്കും നിര്‍മിക്കാം. കായംകുളത്തെ രതീഷ്‌ എന്ന കൂലിപ്പണിക്കാരന്‍ നിര്‍മ്മിച്ച കൊച്ചു വീടാണ് ഇതില്‍ കാണിക്കുന്നത്.

Low cost home

  • Total cost: 8 lakh rupees.
  • Plot size: Built on a very small piece of land, around 2 to 4 cents.
  • House type: Compact budget house.
  • Bedrooms: 2.
  • Bathrooms: 1 toilet.
  • Wash area: A small wash counter is placed between the two rooms.
  • Entrance: Double-leaf front door.
  • Front sit-out: Small and fitted with budget-friendly tiles.
  • Side access: A wooden door leading to the north-side yard.

ഈ വീട് നിര്‍മിക്കാന്‍ ആകെ മൊത്തം ചിലവായത് ഏറ്റു ലക്ഷം രൂപയാണ്. ലൈഫ് മിഷന്‍ വഴി നാല് ലക്ഷംരൂപ സര്‍ക്കാര്‍ ധനസഹായമായി രതീഷിന് കിട്ടിയിട്ടുണ്ട്. ബാക്കി നാല് ലക്ഷം രതീഷ്‌ പ്രയത്നിച്ച് ഉണ്ടാക്കിയതാണ്. പുറത്ത് നിന്നും നോക്കുന്നവര്‍ക്ക് ചില പോരായ്മകള്‍ ഒക്കെ കാണാന്‍ സാധിക്കും എങ്കിലും രതീഷിന് ഈ വീട് ഒരു കൊച്ചു സ്വര്‍ഗം തന്നെയാണ് എന്ന് ആ ജീവിതം തെളിയിക്കുന്നു.

നല്ല കോംപാക്റ്റ്‌ ആയ എല്ലാ സൗകര്യങ്ങളും നിറഞ്ഞ വീടാണ് അത്. വലിയ കൊട്ടാരം പോലെയുള്ള വീടിനെക്കാള്‍ ഒതുങ്ങിയ വീട്ടില്‍ കഴിയാന്‍ ആണ് പലര്‍ക്കും ഇഷ്ടം. പണം ഇല്ല എന്നതാണ് ചിലര്‍ ചെറിയ വീട് വയ്ക്കാന്‍ കാരണം. എന്നാല്‍ വീടിന്‍റെ വലിപ്പം കുറഞ്ഞാല്‍ അത് പരിപാലിക്കാന്‍ എളുപ്പമാവും എന്നത് സ്ത്രീകള്‍ക്ക് ചെറിയ വീടിനോടുള്ള താല്പര്യം കൂട്ടുന്നു.

ഇരട്ടപ്പാളിയുള്ള മുന്‍വാതില്‍ ആണ് ഈ വീടിന്‍റെ ഹൈലൈറ്റ്. ഒരു ചെറിയ ഇളംതിണ്ണയില്‍ ബജറ്റ് ഫ്രണ്ട്ലിയായ ടൈല്‍സാണ് പതിച്ചിരിക്കുന്നത്. വടക്കേ മുറ്റത്തേക്ക് ഇറങ്ങാൻ മാഞ്ചയം കൊണ്ടുള്ള വാതിലാണ് ഉള്ളത്. രണ്ട് ബെഡ്‌റൂം ഉള്ള വീടാണ് ഇത്. രണ്ട് മുറികൾക്കും ഇടയിലായി ഒരു ചെറിയ വാഷ് കൗണ്ടറും ഒരു ടോയ്ലറ്റും ഉണ്ട്. ജീവിതത്തിലൊരു വീട് എന്ന് സ്വപ്നം കാണുന്ന സാധാരണക്കാർക്ക് റെഫർ ചെയ്യാവുന്നതാണ് ഈ വീട്. Low cost home Video Credit : Kizhakkini

Low cost home

Design highlights

  • Small but fully functional layout.
  • Easy to maintain because of the compact size.
  • Suitable for families looking for a low-budget home.
  • Practical design with all essential living spaces included.

Short description

This is a compact and affordable two-bedroom house built on a small plot with support from the Life Mission housing scheme. It is a good reference for people dreaming of a simple home on a limited budget.

നടുമുറ്റത്ത് മഴ പെയ്യുന്ന നാലുകെട്ട്; 3400 സ്കോയർഫീറ്റിൽ അംമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് വീട്.!

Comments are closed.