Low budget 688 sqft home design : വളരെ കുറഞ്ഞ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ബോക്സ് രൂപത്തിൽ ക്ലാഡിങ് ടൈലിൽ എക്സ്റ്റീരിയർ ചെയ്തത് വീടിന്റെ പുറംഭംഗി എടുത്തു കാണിക്കുന്നു. ചരൽ ഇട്ട വിശാലമായ മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വലിപ്പമുള്ള സിറ്റൗട്ടിലേക്കാണ്. ജനാലകളുടെ പാളികളെല്ലാം ACP ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ലേബർ കോൺട്രാക്ട് നൽകിയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.
Low budget 688 sqft home design
- Area-688
- sit out
- living + dining
- 1 bedroom+ bath attached
- wash area+ common toilet
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു.ഇവിടെ ഒരു സോഫ,കോഫി ടേബിൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ലിവിങ് ഏരിയയുടെ കോർണർ ഭാഗത്തായാണ് ഡൈനിങ് ഏരിയയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. ലിവിങ്ങിന്റെ ഏറ്റവും അറ്റത്തായി ഒരു ചെറിയ പ്രയർ ഏരിയ കൂടി നൽകിയിട്ടുണ്ട്. ഈ വീട്ടിൽ വിശാലമായ ഒരു ബെഡ്റൂം മാത്രമാണ് നൽകിയിട്ടുള്ളത്. അതിന് സ്കിൻ ഡോർ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്ന ഈ ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്.
10*12 സൈസിലാണ് ബെഡ്റൂം. ഈയൊരു റൂമിനകത്ത് എസിപി ഉപയോഗപ്പെടുത്തിയാണ് വാർഡ്രോബുകൾ എല്ലാം നിർമ്മിച്ചിട്ടുള്ളത്.റൂമിനകത്ത് ആവശ്യത്തിന് സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്. വീടിന്റെ കിച്ചൻ 8*10സൈസിലാണ് നൽകിയിട്ടുള്ളത്.ഇവിടേക്ക് പ്രവേശിക്കാനായി ഒരു പ്രത്യേക വാതിലും നൽകിയിരിക്കുന്നു. സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യവും ഇവിടെ നൽകിയിട്ടുണ്ട്. വാഷ് ഏരിയ, കോമൺ ബാത്റൂം എന്നിവ ഡൈനിങ് ഏരിയയെ വേർതിരിക്കുന്ന ഭാഗത്തായാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ച ഈ മനോഹര വീടിന് 12 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. Low budget 688 sqft home design Video Credit: Home Pictures
Low budget 688 sqft home design
Area: 688 sq ft, compact design maximizing facilities in minimal space, constructed on labor contract basis.
Exterior:
- Box-shaped structure with cladding tiles for attractive appearance.
- Charcoal-floored spacious porch leading to large sit-out.
- ACP panels used for all window frames.
Interior Layout:
- Living + Dining: Spacious living area with sofa and coffee table; dining corner positioned efficiently. Small prayer area at living end.
- Bedroom (1): Single spacious bedroom (10×12 ft) with skin door, attached bath, ample natural light/ventilation. ACP wardrobes provide sufficient storage.
- Kitchen: 8×10 ft size with dedicated entrance door and storage facilities.
- Wash Area + Common Toilet: Positioned to separate dining area, ensuring privacy and utility.
Total Construction Cost: ₹12 lakhs, balancing functionality and aesthetics perfectly for small families.