Low Budget 2bhk Trending Home: കണ്ണിനും മനസ്സിനും ഏറെ ആനന്ദം നൽകുന്ന ഒരു ഭവനം. അഞ്ചു സെൻറ് ഭൂമിയിൽ പണിതുയർത്തിയ കുഞ്ഞു കിളിക്കൂട്. രണ്ട് ബെഡ്‌റൂമും ഒരു കിച്ചനും വർക്ക്ഏരിയയുമടങ്ങിയ ഒരു കുഞ്ഞു ഭവനം. ഈ വീട് മൊത്തത്തിൽ പണികഴിപ്പിക്കാൻ ഒൻപതു ലക്ഷം രൂപയാണ് ചിലവ് വന്നത്. അഞ്ചു സെൻറ് ഭൂമിയിൽ ഒരു ഭാഗം വീടും മറ്റൊരു ഭാഗം പുൽമേടുമാണ്. വീടിൻ്റെ ഇടതു ചേർന്ന് മനോഹരമായി എന്നാൽ വളരെ ലളിതമായി ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്തിരിക്കുന്നു.
നടൻ പുല്ലും കടപ്പകല്ലും ചേർന്നൊരുക്കുന്ന മനോഹരമായ കാഴ്ച്ച. സ്കൊയർ ഫീറ്റിന് 55 രൂപയാണ് കല്ലിൻ്റെ വില. ഫെർറോ സിമെന്റിലാണ് ചെറുമതിൽ നിർമിച്ചിരിക്കുന്നത്. മതിലിനിടയിൽ ഒരു ഔട്ട്ഡോർ സെറ്റിങ് ഏരിയ അറേഞ്ച് ചെയ്തിട്ടുണ്ട്. വീടിൻ്റെ മേൽക്കൂര ഉൾപ്പടെ എല്ലാം ഇരുമ്പ് നിർമിതമായ സ്‌കൊയർ പൈപ്പുകൾ കൊണ്ട് ചെയ്തു പഴയ ഓടുകൾ നിർത്തിയിരിക്കുകയാണ്. മുന്നിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ഒരു ഓപ്പൺ സിറ്ഔട്ട് ആണ് വീടിനുനൽകിയിരിക്കുന്നത്.
കേരളീയ ഭാവനത്തിൻ്റെ നിഴലാട്ടം ഈ വീട്ടിൽ എവിടെയും ദൃശ്യമാണ്. സിമെന്റിൽ തീർത്ത ഒരു കുഞ്ഞു തുളസിത്തറ പൂമുഖത്തുദൃശ്യമാണ്. ലളിതമായ ദീപാലംകാരങ്ങൾ നൽകിയിട്ടുണ്ട്. സോപാനം പിടിപ്പിച്ച രണ്ടു പടികൾ കയറുകയേവേണ്ടു പൂമുഖത്തേക്കുകയറാൻ. ഈ വീടിന് വരാന്ത നൽകുന്ന ദൃശ്യഭംഗി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
മുന്നിലെ വരാന്തയുടെ തറയിൽ എപ്പോക്സിയാണ് ചാലിച്ച് ചേർത്തിരിക്കുന്നത്. പൂമുഖത്തെ താങ്ങി നിർത്തുന്നത് നീളമുള്ള ഫെർറോസിമൻറ് തൂണുകളാണ്. ഇവ ഒന്നിന് 1200 രൂപയാണ് വില.മൊത്തത്തിലുള്ള ഈ വീടിൻറെ ലുക്ക് ഒരു വിന്റജ് ലൂക്കാണ് കാണികൾക്ക് നൽകുന്നത്. വീടിനെ കുറിച്ഛ് കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്. Low Budget 2bhk Trending Home Video Credit: PADINJATTINI
Bed 1. 260280 Bed 2. 280300
Living. 350250 Dining. 280380
Kitchen 280*300
Work area not measured
Varandha not measured
Toilet not measured