Long lasting haidye using Panikurkka : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്ന പ്രശ്നം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. തുടക്കത്തിൽ ചെറിയ രീതിയിലാണ് ഇത്തരത്തിൽ നര കണ്ടു തുടങ്ങുന്നത് എങ്കിലും പിന്നീടത് മുടിയിലേക്ക് മുഴുവൻ പടർന്ന് കാണാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ആയിരിക്കും മിക്ക ആളുകളും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഒരു കിടിലൻ ഹെയർ പാക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തി പൂവ്, കറിവേപ്പില, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി, പനിക്കൂർക്കയുടെ ഇല, കട്ടൻ ചായ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എല്ലാ ഇലകളും ചെമ്പരത്തി പൂവും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ തേയില പൊടി ഇട്ടുകൊടുക്കുക. തേയില നന്നായി തിളച്ച് കുറുകി പകുതിയാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്.
എടുത്തുവെച്ച ഇലകളും ചെമ്പരത്തി പൂവും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. തയ്യാറാക്കിവെച്ച തേയില വെള്ളത്തിന്റെ ചൂട് ആറി തുടങ്ങുമ്പോൾ അതിൽ നിന്നും പകുതി വെള്ളമെടുത്ത് മിക്സിയുടെ ജാറിൽ അരയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നെല്ലിക്ക പൊടിയും മൈലാഞ്ചി പൊടിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികൾ നന്നായി കരിഞ്ഞു വന്നുകഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.
എടുത്തുവച്ച കട്ടൻചായയുടെ ബാക്കി കൂടി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരച്ചുവെച്ച ഇലകളുടെ കൂട്ടുകൂടി ഈ ഒരു മിക്സിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന പാക്ക് ചീനച്ചട്ടിയിൽ ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി വെക്കണം. പിറ്റേദിവസം ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാം. കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Long lasting haidye using Panikurkka Video credit : Vichus Vlogs
Long lasting haidye using Panikurkka
Wash and dry the leaves thoroughly.
Crush പനിക്കൂർക്ക
- , curry leaves, and dried gooseberries into a coarse paste using a mortar and pestle or blender.
- Boil water and add black tea powder to make strong tea. Let it cool.
- Mix the crushed herbal paste and henna and amla powder (if using) with the tea.
- Let this mixture sit for 30 minutes to release colors and blend well.
- Apply the paste generously on clean, damp hair, cover with a shower cap or towel, and leave for 1-2 hours.
Benefits for Hair:
- Darkens grey hair naturally and gradually.
- Strengthens hair roots and reduces hair fall.
- Provides deep conditioning and shine.
- Controls dandruff and scalp itchiness.
Tips for Long-lasting Color:
- Apply once a week for the first month for rich darkening effect.
- Regular use maintains color and hair health without chemicals.
- Use mild shampoo and avoid harsh detergents post-application.
Using this herbal dye with പനിക്കൂർക്ക leverages its natural pigment and therapeutic properties, resulting in a long-lasting, healthy hair color with no side effects.