
നാരങ്ങ തൊണ്ട് കളയല്ലേ കാണു 3 ഉഗ്രൻ ഉപയോഗം; അധികം ആരും പറഞ്ഞ് തരാത്ത കിടിലൻ ട്രിക്കുകൾ.!! Lemon peels easy tricks
Lemon peels easy tricks : ചൂടു കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നാരങ്ങ ഉപയോഗിക്കാറുണ്ട്. സാധാരണയായി നാരങ്ങ വെള്ളം ഉണ്ടാക്കാനായി എടുത്ത നാരങ്ങയുടെ തൊണ്ട് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ അത്തരത്തിലുള്ള നാരങ്ങ തൊണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചില ഉപയോഗങ്ങൾ അറിഞ്ഞിരിക്കാം.
വിളക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കറയും കളയാനായി നാരങ്ങാ തൊണ്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി മൂന്നോ നാലോ നാരങ്ങയുടെ തൊണ്ട് ആവശ്യമാണ്. ആദ്യം അതിന്റെ ഉൾഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ മറിച്ച് ഇടുക. ശേഷം അല്പം ഉപ്പെടുത്ത് വിളക്കിന്റെ കരിയും ചളിയും ഉള്ള ഭാഗങ്ങളിൽ വിതറി കൊടുക്കുക. എടുത്തു വച്ച നാരങ്ങാ തൊണ്ട് ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് കഴുകാവുന്നതാണ്.
- Air freshener: Boil lemon peels in water to create a refreshing scent.
- Pest control: Lemon peels can help repel ants and aphids.
അതിനു ശേഷം ഒരു സ്റ്റീൽ സ്ക്രബർ കൂടി ഉപയോഗിച്ച് ഉരച്ചു കൊടുക്കണം. ഇങ്ങിനെ ചെയ്യുമ്പോൾ വിളക്കിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ കറകളും എളുപ്പത്തിൽ കഴുകി കളയാവുന്നതാണ്. നാരങ്ങ തോണ്ടിനു പകരം നാരങ്ങാ നീര് ഉപയോഗിച്ചും ഇത്തരത്തിൽ വിളക്ക് കഴുകി വൃത്തിയാക്കി എടുക്കാം. ഇതേ സാധനങ്ങൾ ഉപയോഗിച്ച് തന്നെ സിങ്കും കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ചളി പിടിച്ചു കിടക്കുന്ന സിങ്കിൽ അൽപ്പം ഉപ്പ് വിതറി നാരങ്ങ തൊണ്ട് ഉപയോഗിച്ച് ഉരച്ച് കൊടുക്കാവുന്നതാണ്.
ശേഷം വെള്ളമുപയോഗിച്ച് കഴുകുമ്പോൾ തന്നെ സിങ്ക് നല്ലതു പോലെ വെട്ടി തിളങ്ങുന്നത് കാണാം.ഇങ്ങനെ ചെയ്യുന്നത് വഴി സിങ്കിലുള്ള ദുർഗന്ധവും ഒഴിവാക്കാനായി സാധിക്കും. സാധാരണയായി ഡിഷ് വാഷ് ലിക്വിഡ്, സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകിയാൽ പോലും ഇത്തരത്തിലുള്ള കടുത്ത കറകൾ പോകുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നാരങ്ങ തൊണ്ട് ഉപയോഗിച്ച് ഇത്തരം കറകൾ എല്ലാം വളരെ എളുപ്പത്തിൽ കളയാനായി സാധിക്കും. അടുത്ത തവണ നാരങ്ങ വാങ്ങുമ്പോൾ തൊണ്ട് കളയാതെ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കാനായി ശ്രമിക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Lemon peels easy tricks Video Credit : Grandmother Tips
Comments are closed.