കേടായ എൽഇഡി ബൾബുകൾ ഇനി വെറുതെ കളയേണ്ട നിങ്ങൾക്കു തന്നെ ശരിയാക്കി എടുക്കാം; ഇതുവരെ അറിയാതെ പോയല്ലോ ഇതെല്ലാം.!! Led Bulb Repair At Home

Led Bulb Repair At Home : നമ്മളുടെ അറിവില്ലായ്മ മൂലം നമുക്ക് പല തരത്തിലുള്ള നഷ്ടങ്ങളും സംഭവിക്കാറുണ്ട്. വീട്ടിലെ വസ്തുക്കൾ ചെറിയ കേടുപാടുകൾ വന്നാൽ പോലും മാറ്റുന്നത് പലപ്പോഴും നമുക്കെല്ലാം തന്നെ അധിക ചിലവുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുറച്ചൊക്കെ റിപ്പയറിങ് അറിയുകയാണെങ്കിൽ ഇതെല്ലം തന്നെ ഒരു പരിധി വരെ നമുക്കെല്ലാം ഒഴിവാക്കാൻ സാധിക്കുന്ന ഒരു കാര്യമാണല്ലോ.. കുറച്ചു ടിപ്പുകൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ തന്നെ വരുത്തിയേക്കാം. നമ്മുടെ വീടുകളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണല്ലോ ബൾബുകൾ. ഒരു വീട്ടിൽ തന്നെ നിരവധി ബൾബുകൾ ആവശ്യമായി വരുന്നതും ഉണ്ട്. ഇത്തരത്തിൽ നമ്മൾ ഉപയോഗിക്കുന്ന ബൾബുകൾ സാധാരണയായി എൽഇഡി ബൾബുകൾ കേടുവന്നാൽ

അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. പലപ്പോഴും ചെറിയ ചില പ്രശ്നങ്ങൾ മൂലം ആയിരിക്കും ഇത്തരത്തിൽ ബൾബുകൾ കളയേണ്ടി വരുന്നത്. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ കാരണം കത്താത്ത ബൾബുകൾ കളയേണ്ട അവസ്ഥ ഒട്ടുമിക്ക വീട്ടുകാർക്കും വരാറുണ്ട്. അതല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രിക്കൽ ഷോപ്പിൽ കൊണ്ടുപോയി കൊടുക്കുകയാണെങ്കിൽ ഒരു വലിയ തുക അത് ശരിയാക്കാനായി നൽകേണ്ടതായും വരും. പലപ്പോഴും അത് റെഡിയാക്കാനുള്ള തുക ഉണ്ടെങ്കിൽ പുതിയ ബൾബ് വാങ്ങി ഉപയോഗിക്കാം എന്നായിരിക്കും അത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളുടെയും ചിന്ത. എന്നാൽ ഇനി മുതൽ ആരും തന്നെ കേടായ ബൾബുകൾ കളയുകയേ വേണ്ട.. വളരെ ബേസിക്കായ കാര്യങ്ങൾ മാത്രം

മനസ്സിലാക്കിക്കൊണ്ട് ഏതൊരാൾക്കും കേടായ എൽഇഡി ബൾബുകൾ എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. അത് എന്തെല്ലാം ആണെന്ന് മനസിലാക്കിയാലോ.. താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ ഇതെല്ലം വിശദമായി മനസ്സിലാക്കാം. ഇതിനായി ആദ്യം തന്നെ കേടായ എൽഇഡി ബൾബിൽ നിന്നും ഓരോ പാർട്ടും അഴിച്ചെടുത്ത് മാറ്റിവയ്ക്കണം. ആദ്യം തന്നെ മുകൾവശത്തെ ബൾബിന്റെ ഭാഗം അഴിച്ചെടുത്തു മാറ്റിവയ്ക്കുക. അതിനു തൊട്ടു താഴെയായി ചിപ്പുകൾ ഘടിപ്പിച്ച ഒരു ബോർഡ് വട്ടത്തിൽ കാണാനായി സാധിക്കും. അതിന്റെ ഇരുവശത്തുമായി രണ്ടു സ്ക്രൂ നൽകിയിട്ടുണ്ടാകും.

അവ രണ്ടും അഴിച്ച് മാറ്റിക്കഴിഞ്ഞാൽ ആ ബോർഡ് വേറിട്ട് കിട്ടുന്നതാണ്. അതിനുശേഷം ബൾബിന്റെ താഴെവശത്ത് കാണുന്ന കറുത്ത ഭാഗം ഒരു സോൾഡറിങ് അയൺ ഉപയോഗിച്ച് പതുക്കെ ഓപ്പൺ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സോൾഡറിങ് ചെയ്യുന്ന ഭാഗങ്ങളിൽ നിന്നും ചെറിയ രീതിയിൽ പുക വരുന്നതായി കാണാൻ സാധിക്കും. അതിനുശേഷം ഒരു കനമില്ലാത്ത വയറെടുത്ത് അതിനെ രണ്ടായി മടക്കുക. അഴിച്ചെടുത്ത ബൾബിന്റെ താഴെ ഭാഗത്തുകൂടി ഈയൊരു വയർ പുറത്തേക്ക് വലിച്ചെടുക്കണം. ബൾബിലേക്ക് വയറിന്റെ രണ്ടറ്റവും കൃത്യമായി കൂട്ടിമുട്ടിച്ച ശേഷം ബൾബ് കത്തുന്നുണ്ടോ എന്ന കാര്യം ചെക്ക് ചെയ്യുക. അതിനുശേഷം എങ്ങനെയാണോ ബൾബ് അഴിച്ചെടുത്തത് അതേ രീതിയിൽ തന്നെ

കൃത്യമായി ബോർഡ് ഫിറ്റ് ചെയ്തു നൽകണം. ശരിയായ രീതിയിൽ തന്നെ ബൾബ് തിരിച്ചു ഫിറ്റ് ചെയ്യുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം. അവസാനമായി ബൾബിന്റെ മുകൾഭാഗം കൂടി ഫിറ്റ് ചെയ്തു കഴിഞ്ഞാൽ കേടായ ബൾബ് വർക്ക് ചെയ്യുന്നതായി കാണാൻ സാധിക്കും. ബൾബ് ശരിയാക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. തീർച്ചയായും നിങ്ങളുടെ വീടുകളിൽ ഇതുപോലെ ബൾബുകൾ കേടു വരുകയാണെങ്കിൽ ഈ ഒരു രീതി ട്രൈ ചെയ്തു നോക്കൂ.. Led Bulb Repair At Home Video Credit : suniltech media

Comments are closed.