കുഞ്ഞൻ മത്തി വെച്ച് തയ്യാറാക്കാവുന്ന ഒരു വിഭവം; കുഞ്ഞൻ മത്തി രഹസ്യം ആരും അറിയാതെ പോകല്ലേ.!! Kunjan Mathi fish Recipe

ശേഷം ഒരു ഇടികല്ലിൽ അല്പം ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടിയിട്ട് ചതച്ചെടുക്കണം. കഴുകി വൃത്തിയാക്കി വെച്ച മത്തിയിലേക്ക് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി തയ്യാറാക്കി വെച്ച അരപ്പ് ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഒരു മൺചട്ടിയെടുത്ത് അതിൽ ഒരു വലിയ കഷണം വാഴയിലെ വെച്ചുകൊടുക്കുക. അതിനു മുകളിൽ അല്പം വെളിച്ചെണ്ണ തൂവി കറിവേപ്പില കൂടി വെച്ചശേഷം തയ്യാറാക്കി വെച്ച മത്തിയുടെ കൂട്ട് സെറ്റ് ചെയ്തു കൊടുക്കുക.

വീട്ടിൽ വിറകടുപ്പാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് നല്ല രീതിയിൽ കത്തിച്ച ശേഷം ചട്ടി അതിന് മുകളിൽ വച്ച് മത്തി മൂടി വയ്ക്കുന്നതിനായി ഒരു വാഴയില കൂടി വച്ച് മുകളിൽ ഒരു അടപ്പ് കൂടി സെറ്റ് ചെയ്തു കൊടുക്കണം. കുറച്ചുനേരം മത്തി ഈയൊരു രീതിയിൽ വേവിച്ചെടുത്ത ശേഷം പാത്രത്തിനു മുകളിൽ അല്പം കനൽ കൂടിയിട്ട് ചൂടാക്കിയശേഷം അടുപ്പിൽ നിന്ന് എടുത്ത് മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മത്തി ഉപയോഗിച്ചുള്ള ഒരു വിഭവം റെഡിയായി കഴിഞ്ഞു. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. Kunjan Mathi fish Recipe Video Credit : Kunjol thathas World

Kunjan Mathi fish Recipe