കോവക്കയും ഉണക്കച്ചെമ്മീനും മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി നോക്കൂ; അപ്പോൾ കാണാം മാജിക്.!! Kovakka Unakka Chemmeen Recipe

Kovakka Unakka Chemmeen Recipe : കോവക്കയും ഉണക്കച്ചെമ്മീൻ കൊണ്ടുള്ള കിടിലൻ ഒരു വിഭവം. ആദ്യം ഉണക്കച്ചെമ്മീൻ തലയും വാലും കളഞ്ഞ് നല്ലപോലെ കഴികിയതിനു ശേഷം പാനിൽ ഇട്ട് എണ്ണയില്ലാതെ വറുത്തെടുക്കണം. ഇങ്ങനെ വറുത്തെടുത്ത ഉണക്കച്ചെമ്മീൻ ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പകുതി ചെറുതായിട്ടൊന്നു പൊടിച്ചെടുക്കണം.

എന്നിട്ട് ഇവ അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്കയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു സ്പൂൺ മല്ലിപ്പൊടി, ചെറിയൊരു കഷണം ഇഞ്ചി, കുറച്ച് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ മുളകുപൊടി, കൂടാതെ ചെറിയ ഉള്ളി അഞ്ച് എണ്ണം, കറിവേപ്പിലയും കുറച്ചു തേങ്ങ ചിരകിയതും ഇട്ട് വെള്ളം ചേർക്കാതെ ഒന്ന് ഒതുക്കി എടുക്കുക.

ചെറുതായി ഒന്നു ഒതുക്കിയതിനു ശേഷം കോവക്കയുടെ കൂടെ ഇട്ടു കൊടുക്കുക. ശേഷം ഇവയെല്ലാം കൂടെ ഒരു ചീനച്ചട്ടിയിൽ ഇട്ട് ചെറുതായി കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒന്ന് വേവിച്ചെടുക്കുക. വേവിക്കുമ്പോൾ ഇടക്ക് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കോവയ്ക്ക നല്ലപോലെ വാടി കിട്ടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ വെള്ളം

കുറയുകയാണെങ്കിൽ ഇടയ്ക്കിടെ കുറേശ്ശെ ഒഴിച്ച് കൊടുക്കേണ്ടതാണ്. ഈ രീതിയിൽ തയ്യാറാക്കുകയാണ് എങ്കിൽ വേറൊരു ഒഴിച്ച് കറിയുടെയോ ഒന്നും ആവശ്യമില്ല. ഡയബറ്റിക് ആയിട്ടുള്ള ആളുകൾക്ക് ആരോഗ്യത്തിന് കോവയ്ക്ക വളരെയധികം നല്ലതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Kovakka Unakka Chemmeen Recipe Video Credit : Grandmother Tips

Comments are closed.