കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.!! Kovakka Curry Recipe
Kovakka Curry Recipe : “കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.” ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! നമ്മുടെ നാടൻ കോവക്ക കറി തേങ്ങാ അരച്ച കറി.. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.. തയ്യാറാക്കുന്നത് എങ്ങനെ എന്ന് അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ..
- Ivy gourd – 500g
- Onion – 1 small, sliced
- Ginger – 1 small piece, thinly cut
- Green chilly – to taste
- Turmeric powder – ¾ tbsp. + 1 pinch
- Chilly powder – 1 ½ tbsp or as per taste + 1 pinch
- Salt – to taste
- Coconut oil
- Tomato – 2
- Coconut – ½ of 1, grated
- Vinegar
- Mustard seeds – ½ tbsp
- Shallots – a few, chopped
- Curry leaves
അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1സവാള അരിഞ്ഞത്, 1കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് തിരുമ്മുക. ശേഷം 2തക്കാളി അരിഞ്ഞതും ചേർത്ത് വീണ്ടും തിരുമ്മുക. ഇനി 10മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ഇനി തേങ്ങ അരപ്പ് റെഡിയാക്കാം. അര മുറി തേങ്ങ ചിരകിയത്, ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന്, എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം കോവക്കയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി അടുപ്പത്തേക്ക് വെക്കുക.
ഇതിനി നന്നായി ഒന്ന് തിളപ്പിക്കണം. കറി നന്നായി തിളച്ചു വന്ന ശേഷം തേങ്ങ അരപ്പ് ചേർക്കുക. ഇതിലേക്ക് കുറച്ച് വെള്ളവും കൂടെ ചേർക്കുക. നന്നായി ഇളക്കിയ ശേഷം 5 മിനിറ്റ് അടച്ചുവെച്ച് തിളപ്പിക്കുക. ശേഷം കുറച്ച് വിനെഗർ കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. ഇനി കറിയിലേക്ക് താളിച്ചൊഴിക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് കുറച്ചധികം വെളിച്ചെണ്ണ ചേർക്കുക. അര ടേബിൾസ്പൂൺ കടുക്, കുറച്ച് ചെറിയുള്ളി അരിഞ്ഞത്, ഒരുതണ്ട് കറിവേപ്പില, കുറച്ച് മഞ്ഞൾ പൊടി, കുറച്ച് മുളക് പൊടി എന്നിവയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് കറിയിലേക്ക് ഒഴിക്കുക. നല്ല നാടൻ കോവക്ക തേങ്ങ അരച്ച കറി റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണൂ.. Video Credit : Mia kitchen
Comments are closed.