വിക്ടോറിയൽ സ്റ്റൈൽ തോന്നിക്കുന്ന ഒരു മനോഹര ഭവനം.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണോ എങ്കിൽ കാണാതെ പോകല്ലേ.!! | Kerala Traditional 3BHK Interlock Home

Kerala Traditional 3BHK Interlock Home: ഏതൊരാളുടെയും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയാണ് ഒരു വീട്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.

നമ്മുടെ ബഡ്ജറ്റിനനുസരിച്ചു നമുക്കുള്ള സ്ഥലപരിമിതിക്കുള്ളിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി പണിയുമ്പോൾ മാത്രമേ നാം ആഗ്രഹിക്കുന്ന രീതിയിലേക്ക് ഒരു വീട് മാറുകയുള്ളൂ.. അത്തരത്തിൽ മനോഹരമായ ഒരു വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം. വിക്ടോറിയൽ സ്റ്റൈൽ തോന്നിക്കുമെങ്കിലും സാധാരണ കോൺക്രീറ്റ് ഫ്ലാറ്റ് റൂഫ് വീടാണിത്.

  • Details of Home
  • Total Area of Home 2288 sqft
  • Total Budget – 35 Lakhs
  • Total Bedrooms – 3
  • Hall
  • Living
  • Dining
  • Kitchen

2288 സ്ക്വാർഫീറ്റിൽ മൂന്ന് ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു ബെഡ്‌റൂമുകളും അറ്റാച്ചഡ് ബാത്രൂം സൗകര്യത്തോട് കൂടിയുള്ളതാണ്. കൂടാതെ ഒരു കോമ്മൺ ബാത്റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനു അകത്തേക്ക് കൃത്യമായ രീതിയിൽ വെളിച്ചം വരത്തക്ക രീതിയിൽ വളരെ ട്രാസ്പരന്റായ ജനലുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പകൽ ലൈറ്റ് ഇട്ടുവെക്കുന്നത് ഒഴിവാക്കുവാൻ സാധിക്കും.

വീടിന് സംരക്ഷണം നൽകുന്ന രീതിയിലാണ് ഈ വീടിന്റെ ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിനോട് ചേർന്ന് മുൻ വശത്തായി കാണപ്പെടുന്ന കിണർ ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വീടിനോളം കിണറും മനോഹരമാക്കിയിട്ടുണ്ട്. ഈ വീടിനു ഇന്റീരിയർ കൂടാതെ 35 ലക്ഷം രൂപയാണ് ചിലവാക്കിയിരിക്കുന്നത്. Kerala Traditional 3BHK Interlock Home Video Credit: Muraleedharan KV

Comments are closed.