
വീട് എന്നത് ഇനി സ്വപ്നമല്ല : വെറും രണ്ട് സെന്ററിൽ ചുരുങ്ങിയചെലവിൽ നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാം. വീടിന്റെ പ്ലാൻ അടക്കം വീഡിയോ കാണാം..| Kerala Low Budget House
Kerala Low Budget House: വീട് എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. അതിലേക്കു എത്തിച്ചേരുക എന്നതാണ് ഓരോരുത്തരുടെയും ആത്യന്തികമായ ലക്ഷ്യവും. ഒരു വീട്ടിലേക്കു കേറി ചെല്ലുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് നമ്മുക്ക് ലഭിക്കേണ്ടത്. എല്ലാ തിരക്കുകളും കഴിഞ്ഞു നമ്മൾ വീട്ടിൽ തിരിച്ചുഎത്തുമ്പോൾ നമ്മുക്കു വേണ്ടത് സമാധാനം കിട്ടുന്ന ഒരു സ്ഥലമാണ് .
ചില വീടിന്റെ ഉൾവശം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമ്മക്ക് ലഭിക്കുന്നു. അതിനു കാരണം അതിന്റെ രൂപകൽപ്പനയിലെ മനോഹരിത തന്നെയാണ്. അത്തരത്തിൽ ഒരു വീട് വളരെ കുറഞ്ഞചെലവിൽ സ്ഥലപരിമിതിയിൽ നിർമ്മിച്ചാൽ എങ്ങനെ ഇരിക്കും. അങ്ങനെ ഒരു വീട് നമ്മുക്ക് ഇന്ന് പരിചയപ്പെട്ടാലോ. 460 square feet ൽ രണ്ടു സെന്റിൽ 7 ലക്ഷം രൂപയിൽ തീർത്തിരിക്കുന്ന ഒരു മനോഹരഭവനത്തിന്റെ കാര്യമാണ് പറയുന്നത്.
സിറ്റ് ഔട്ട് (304 *144 ) , രണ്ടു ബെഡ്റൂം( 204 * 348 ) (283 *348 ), കിച്ചൻ (204 *267 ) ഒരു ചെറിയ വർക്ക് ഏരിയയും കോമൺ ബാത്റൂമും ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു. ചെറിയ ഒരു കുടുംബത്തിന് താമസിക്കാൻ അനുയോജ്യമായ ഒരു മനോഹരമായ വീട് തന്നെയാണ് ഇത്. സമകാലീന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന എന്നാൽ ചിലവ് കുറഞ്ഞതും ചുരുങ്ങിയ സ്ഥലപരിധിക്കുള്ളിൽ നിന്നുകൊണ്ട് പൂർത്തിയാക്കാൻ
പറ്റുന്നതുമാണ് ഈ വീട്. വീട് എന്ന സാധാരണക്കാരന്റെ ആവശ്യത്തെ സാക്ഷാത്കരിക്കും പോലെയാണ് ഇതിന്റെ നിർമ്മിതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Kerala Low Budget House Video Credit:
Comments are closed.