kerala house designs:1296 sqft ൽ 19 ലക്ഷം രൂപക്ക് നിർമിച്ചിരിക്കുന്ന ഒരു മനോഹരമായ വേഡ് നമുക്കിവിടെ പരിചയപ്പെടാം. ഈ ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയ 815 sqft ഉം മുകൾനിലയിൽ ഏരിയ 481 സ്ക്വാർഫീറ്റിലും ആണ് നിർമിച്ചിരിക്കുന്നത്. നീളത്തിൽ ഉള്ള ഒരു സിറ്ഔട്ട് ഇന്റീരിയർ ഡിസൈനിങ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. സൈഡ് പോർഷനിലൂടെയാണ് വീടിനകത്തേക്ക് കേറുന്നതിനുള്ള സൗകര്യം അറേഞ്ച് ചെയ്തിട്ടുള്ളത്.
ഇരിക്കുന്നതിനായി സിറ്ഔട്ടിൽ ചാരുപടി അറേഞ്ച് ചെയ്തിട്ടുണ്ട്. സ്റ്റീൽ ആണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും കേറി ചെല്ലുന്നത് ഹാളിലേക്കാണ്. ലിവിങ് ഏരിയയും ഡൈനിങ്ങ് ഏരിയയും തമ്മിൽ പാർട്ടീഷൻ ചെയ്തിട്ടില്ല. ലിവിങ് ഏരിയയുടെ കോര്ണറിലായി വാഷിംഗ് ഏരിയ ഉൾപ്പെടുത്തിയിട്ടുണ്ട്. താഴെ രണ്ടു ബെഡ്‌റൂമും മുകൾ നിലയിൽ ഒരു ബെഡ്‌റൂമും ആണുള്ളത്. താഴെയുള്ള ഒരു ബെഡ്‌റൂം ബാത്ത് അറ്റാച്ചഡ് ആണ്.
നോർമൽ സൈസിൽ ഉള്ള ബാത്രൂം ആണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഒരു കോമ്മൺ ബാത്രൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു അടുക്കളയാണ് ഈ വീടിനുള്ളത്. മെയിൻ അടുക്കളയും വർക്ക് ഏരിയയും. മനോഹരമായ കബോർഡ് വർക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്ക് ഏരിയയിൽ പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഹാളിൽ തന്നെയാണ് സ്റ്റെയർ റൂം അറേഞ്ച് ചെയ്തിട്ടുള്ളത്.
സ്റ്റെയർ കയറി ചെല്ലുന്നത് മനോഹരമായ ഒരു ലിവിങ് ഹാളിലേക്കാണ്. മുകൾ നിലയിൽ ഒരു ബെഡ്‌റൂമാണുള്ളത്. ഈ ഒരു ബെഡ്‌റൂം ബാത്ത് അറ്റാച്ചഡ് ആണ്. വളരെ ഭംഗിയായി സെറ്റ് ചെയ്തിരിക്കുന്ന ബാൽക്കണി ആണ് ഈ വീടിന്റെ മെയിൻ അട്ട്രാക്ഷൻ. കൂടാതെ ഒരു ഓപ്പൺ ടെറസ് ഏരിയ കൂടിയുണ്ട്. ഇവിടെ താല്പര്യമെങ്കിൽ ഭാവിയിൽ റൂമുകൾ നിർമിക്കാം. സിംപിൾ ആൻഡ് എലഗന്റ് ആയ ലൈറ്റ് അറേഞ്ച്മെൻറ്റ് കൂടി ഈ വീടിനുണ്ട്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. kerala house designs Video Credit : Nishas Dream World