Karkkidakavav secrets about crow : “കർക്കിടകവാവിന് കാക്ക വന്നു ഈ ലക്ഷണങ്ങൾ കാണിച്ചാൽ ഉറപ്പിച്ചോളൂ നല്ല കാലം വരാൻ പോകുന്നു; വാവിനോട് അടുപ്പിച്ച ദിവസങ്ങളിൽ കാക്കയെ കണ്ടാൽ ഓടിക്കല്ലേ” കർക്കിടകമാസവുമായി ബന്ധപ്പെട്ട് നിരവധി ആചാര അനുഷ്ഠാനങ്ങൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ കർക്കിടക മാസത്തിൽ കാക്ക വീട്ടിൽ എത്തുകയാണെങ്കിൽ അതിന്റെ ലക്ഷണം എന്താണെന്നും അതുവഴി ജീവിതത്തിൽ വന്നു ചേരുന്ന ഭാഗ്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം. കാക്ക വീട്ടിൽ എത്തുന്നത് തന്നെ ഒരു സർവ്വ ഐശ്വര്യം എന്ന രീതിയിലാണ്
കർക്കിടക മാസത്തിൽ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഈയൊരു സമയത്ത് കാക്ക വീട്ടിലെത്തിയാൽ തന്നെ അത് ശുഭ സൂചനയായി കരുതാം. ഇത്തരത്തിൽ കാക്ക വരുമ്പോൾ എന്തെങ്കിലും ഒരു വസ്തു കുത്തിക്കൊണ്ടു വരികയാണെങ്കിൽ അതിനു പുറകിൽ ചില ലക്ഷണങ്ങൾ പറയപ്പെടുന്നു. ധാന്യം, പൂക്കൾ, മര ചില്ലകൾ എന്നിങ്ങനെ കാക്ക എന്ത് കൊണ്ടുവന്നിട്ടാലും അത് നല്ല കാര്യമായി കണക്കാക്കുന്നു. അതുപോലെ കാക്ക വീട്ടിലെത്തി മണ്ണ് ചികഞ്ഞ് ഒരു വലിയ കുഴി പോലെ ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ അത് ഒരു മഹാ സൗഭാഗ്യം കൊണ്ടുവരുന്നതിന് ലക്ഷണമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കർക്കിടക
മാസത്തിൽ കാക്ക വീട്ടിൽ എത്തുകയാണ് എങ്കിൽ ഭക്ഷണം നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക. ഉച്ചഭക്ഷണത്തിനുള്ള ചോറ് തയ്യാറായി കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ നിന്നും ഒരുപിടി ചോറെടുത്ത് ഒരു വാഴയിലയിൽ ആക്കി കഴിക്കാനായി കൊടുക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും നമ്മൾ കഴിച്ചതിന്റെ ബാക്കി ഭക്ഷണം കാക്കയ്ക്ക് കൊടുക്കാനായി പാടുള്ളതല്ല. എച്ചിൽ ഭക്ഷണം കാക്കയ്ക്ക് കൊടുക്കുന്നത് ഗുണമല്ല മറിച്ച് ദോഷമാണ് ചെയ്യുക. അതുപോലെ ഭക്ഷണം എറിഞ്ഞു കൊടുക്കുകയോ,
ഇലയിലേക്ക് വലിച്ചെറിയുന്നത് പോലെ ഇട്ട് കൊടുക്കുകയോ ചെയ്യരുത്. കർക്കിടക മാസത്തിൽ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് അന്നദാനം നൽകുന്നതിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി കാക്ക വീടിന് ചുറ്റുമുള്ള ഭാഗങ്ങളിൽ കൂട് കൂട്ടുന്നത് ശുഭകരമായി കണക്കാക്കാറില്ല. എന്നാൽ കർക്കിടക മാസത്തിൽ കാക്ക കൂടുകൂട്ടി മുട്ടയിടുകയാണെങ്കിൽ അത് ഒരു ശുഭ സൂചനയായി കണക്കാക്കാം. അതിപ്പോൾ മുട്ട താഴെ വീണ് പൊട്ടി കണ്ടാൽ പോലും ശുഭം എന്ന രീതിയിൽ തന്നെയാണ് കണക്കാക്കുന്നത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Karkkidakavav secrets about crow Video credit : Kainat Art & Vlogs