ഒരു സവാള മാത്രം മതി.!! കാന്താരി മുളക് കാട് പോലെ വളരാൻ; എത്ര പൊട്ടിച്ചാലും തീരാത്തത്ര കാന്താരി മുളക് കുലകുത്തി കായ്ക്കും.!! Kanthari Mulaku Krishi Using Onion

Kanthari Mulaku Krishi Using Onion :പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സംഭാരവും മറ്റും തയ്യാറാക്കുമ്പോൾ കാന്താരി മുളക് ആയിരിക്കും കൂടുതലായും ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശീലിച്ചവർക്ക് അതിന്റെ രുചി മറക്കാനും സാധിക്കാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് പുറം രാജ്യങ്ങളിലും മറ്റും പോയി താമസിക്കേണ്ട അവസ്ഥ വരുമ്പോൾ കാന്താരി മുളക് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല.

അത്തരം ആളുകൾക്ക് തീർച്ചയായും വളരെ എളുപ്പത്തിൽ എങ്ങനെ കാന്താരി ചെടി വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കാന്താരി ചെടി വളർത്തി എടുക്കാനായി നന്നായി പഴുത്ത മുളക് നോക്കി തിരഞ്ഞെടുത്ത് അതിന്റെ തരികൾ വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഉപയോഗിക്കാത്ത ഏതെങ്കിലും പോട്ട് വീട്ടിലുണ്ടെങ്കിൽ അതിൽ മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച കാന്താരി മുളകിന്റെ വെള്ളം ഒഴിച്ചു കൊടുക്കുക.

ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചെടികൾ മുളച്ചു തുടങ്ങുന്നതാണ്. ഈയൊരു സമയത്ത് തന്നെ ചെടിയിലേക്ക് അടുക്കള വേസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കുന്ന വെള്ളം കൂടി ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ല ആരോഗ്യമുള്ള ചെടികൾ നടാനായി കിട്ടും. ചെടിയിൽ ഇലകളെല്ലാം വന്ന് അത്യാവശ്യം വലിപ്പം എത്തിക്കഴിഞ്ഞാൽ അത് റീപ്പോട്ട് ചെയ്യണം. അതിനായി മറ്റൊരു പോട്ടെടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കുക.

നടുവിൽ ചെറിയ ഒരു ഓട്ട ഉണ്ടാക്കി വേര് നിൽക്കുന്ന ഭാഗത്തോട് കൂടി തന്നെ ചട്ടിയിലേക്ക് ചെടി റീപോട്ട് ചെയ്തു കൊടുക്കുക. ചെടി പിടിച്ച് തുടങ്ങി ഇലകളും പൂക്കളും വന്നു തുടങ്ങുമ്പോൾ വളപ്രയോഗം ആരംഭിക്കാവുന്നതാണ്. അതിനായി അടുക്കളയിൽ ബാക്കിവരുന്ന കഞ്ഞിവെള്ളം, ഉള്ളിയുടെ തോൽ,പഴത്തിന്റെ തോൽ എന്നിവ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഇത് ഡയല്യൂട്ട് ചെയ്ത് വെള്ളത്തിൽ ചേർത്ത ശേഷം ചെടികളിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ കാന്താരി ചെടി നല്ല രീതിയിൽ വളരുകളും മുളക് ലഭിക്കുകയും ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kanthari Mulaku Krishi Using Onion Video Credit : Devus Creations

Comments are closed.