ഒരൊറ്റ ദോഷം മാത്രം ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ ഈ പഴം കഴിച്ചിട്ടുണ്ടോ; ഈ പഴം കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം.!! Jamun Fruit Health Benefits

Jamun Fruit Health Benefits : ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിൻറെ നിറം ആണ്.

ഞാവൽപ്പഴം കഴിച്ചാൽ കഴിക്കുന്നവരുടെ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറം ആകുന്നു എന്ന ഒറ്റ ദോഷം മാത്രമേ ഞാവൽപ്പഴത്തിന് ഉള്ളൂ. ബാക്കി 99 ഗുണങ്ങളാണ്. ഞാവൽ മരത്തിൻറെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാംതന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്. പ്രമേഹം കുറയ്ക്കാൻ ഞാവൽ കുരുവിന് അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത് ആകട്ടെ പ്രമേഹം നിയന്ത്രിക്കുന്നതിന്

സഹായിക്കുന്നതോടൊപ്പം ധാരാളം മൂത്രം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു. ആർശസ്, വയറുകടി, വിളർച്ച എന്നിവയ്ക്ക് ഞാവൽപ്പഴം കഴിക്കുന്നത് ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവൽ തൊലിക്കഷായം നല്ലതാണെന്ന് ആയുർവേദം പറയുന്നു. ഞാവൽ പഴത്തിൽ ജീവകം എ, ജീവകം സി, പ്രോട്ടീൻ, ഫോസ്ഫറസ്, കാൽസ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

വൈൻ ഉണ്ടാക്കാനും ഞാവൽ പഴം നല്ലതാണ്. പ്രത്യേകിച്ച് രുചിവ്യത്യാസം ഒന്നുമില്ലാത്തതുകൊണ്ട് തന്നെ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടുവോളം ഞാവൽപഴം കഴിക്കുവാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്ന് ഞാവൽപഴം പണ്ടത്തെപ്പോലെ സുലഭമായി കണ്ടുവരുന്നില്ല എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. എന്തായാലും ഇത്രയേറെ ഗുണങ്ങൾ ഉള്ളപ്പോൾ ഒന്ന് നന്നായി കഴുകിയാൽ മാറുന്ന നിറം ഓർത്ത് ഞാവൽപഴം കഴിക്കാതിരിക്കണ്ടല്ലോ.. Jamun Fruit Health Benefits Video Credit :

MALAYALAM TASTY WO

Jamun Fruit Health Benefits

Diabetes Management:
Jamun is rich in bioactive compounds jamboline and jambosine which slow down starch conversion to sugar and improve insulin sensitivity, making it excellent for controlling blood sugar levels.

Rich in Vitamins and Minerals:
It contains vitamin C, vitamin A, calcium, iron, potassium, magnesium, and antioxidants that support immunity, bone health, and blood purification.

Digestive Health:
High dietary fiber and natural astringent properties help improve digestion, relieve constipation, diarrhea, nausea, and other gastrointestinal issues.

Heart Health:
Potassium and antioxidants in jamun help control blood pressure, reduce bad cholesterol, protect arteries, and lower risk of heart diseases.

Skin and Hair Care:
Vitamin C and antioxidants promote collagen production, reduce acne and pigmentation, and enhance skin and hair health.

Weight Management:
Low in calories and high in fiber, jamun promotes fullness and aids in weight loss.

Oral Health:
Antibacterial properties of jamun help strengthen gums, reduce bad breath, and prevent mouth infections

ഇത്തിരി കഴിച്ചാൽ ഒത്തിരി ഗുണങ്ങൾ.. പപ്പായയുടെ കുരു കളയല്ലേ; ​ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും ഞെട്ടും; പപ്പായയുടെ കുരു ഇനി വലിച്ചെറിഞ്ഞ് കളയേണ്ട.!!

Jamun Fruit Health Benefits