Jamanthy Plant Flowering :പൂന്തോട്ടങ്ങളെ അലങ്കരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് ജമന്തി. മഞ്ഞ, വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന ജമന്തിയുടെ ചെടി കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. എന്നാൽ ജമന്തിച്ചെടി നട്ടുകഴിഞ്ഞാലും അതിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും അത്തരം ചെടികളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്.
ചെടി നടാനായി തണ്ടാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അതിൽ നിന്നും എളുപ്പത്തിൽ വേരുപിടിച്ച് കിട്ടാനായി കുപ്പിയിൽ അല്പം വെള്ളം നിറച്ച് തണ്ട് ഇട്ടുവയ്ക്കുകയാണ് വേണ്ടത്. കുപ്പിയിൽ വെള്ളം കുറഞ്ഞു വരുമ്പോൾ ആവശ്യത്തിന് വെള്ളം കുറേശ്ശെയായി കുപ്പിയിൽ ഒഴിച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് വഴി പെട്ടെന്നു തന്നെ തണ്ടിൽ നിന്നും വേര് ഇറങ്ങി പിടിക്കുന്നതാണ്. അതിന് ശേഷം ചെടി നടാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി അത്യാവശ്യം വായ് വട്ടമുള്ള ഒരു പോട്ട് നോക്കി വേണം തിരഞ്ഞെടുക്കാൻ.
അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി പച്ച ശീമക്കൊന്നയുടെ ഇല നിറച്ചു കൊടുക്കാവുന്നതാണ്. അതുവഴി ചെടികളിൽ ഉണ്ടാകുന്ന പ്രാണിശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. അടുത്തതായി ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത് തയ്യാറാക്കിയ പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കാവുന്നതാണ്. അതിനു മുകളിലായി ചാരപ്പൊടി വിതറി കൊടുക്കുകയാണെങ്കിൽ ചെടിയുടെ വളർച്ച പെട്ടെന്ന് തന്നെ കാണാനായി സാധിക്കും. അതോടൊപ്പം തന്നെ മീൻ കഴുകിയ തലയോട് കൂടിയ വെള്ളം പോട്ടിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ
ചെടികൾക്ക് നല്ല രീതിയിൽ വളം ലഭ്യമാകുന്നതാണ്. ജമന്തി ചെടിയുടെ കാര്യത്തിൽ മാത്രമല്ല മറ്റു ചെടികൾ നടുമ്പോഴും ഈ ഒരു രീതി തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. മുകളിലായി ഒരു ലയർ കൂടി പോട്ടിംഗ് മിക്സ് നിറച്ചതിന് ശേഷം വേര് പടർന്നു തുടങ്ങിയ ജമന്തിയുടെ തണ്ട് മണ്ണിലേക്ക് ഇറക്കി വയ്ക്കുക. ചെടിക്ക് ആവശ്യാനുസരണം വെള്ളം തളിച്ച് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവ പിടിച്ചു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jamanthy Plant Flowering Video Credit : Poppy vlogs