പ്ലാവ് കായ്ക്കാൻ ആർക്കും അറിയാത്ത ഒരു കിടിലൻ സൂത്രപ്പണി.!! കായ്ക്കാത്ത പ്ലാവിന്റെ വേരിൽ പോലും ചക്ക; ഇങ്ങനെ ചെയ്താൽ ഏത് കായ്ക്കാത്ത പ്ലാവും കുലകുത്തി കായ്ക്കും.!! Jackfruit Cultivation Tips Using Salt

Jackfruit Cultivation Tips Using Salt and ash : കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. വളരെ വലിയ ഫലം ആയത് കൊണ്ട് തന്നെ അനേകം പഴങ്ങളുടെ സമ്മേളനം ആണ് ചക്ക എന്ന് പറയാം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ചക്ക. ചക്കയുടെ ഓരോ ഭാഗങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞവയാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്തടിയിൽ തന്നെയാണ് ഉണ്ടാവുന്നത്.“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന പഴഞ്ചൊല്ല് മലയാളികൾക്ക് സുപരിചിതമാണ്. മരത്തിന്റെ തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് ആസ്പദമാക്കിയാണ് ഇങ്ങനെ പറയുന്നത്. നിങ്ങളുടെ വീട്ടുപറമ്പിൽ കായ്ക്കാതെ നിൽക്കുന്ന പ്ലാവുകളുണ്ടോ?? എങ്കിൽ ഇനി പറയാൻ പോകുന്ന ഈ സൂത്രം ചെയ്തു നോക്കൂ.

പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക്. വളം കിട്ടുന്ന കടകളിൽ ഒക്കെ കിട്ടുന്ന ഒന്നാണ് ഇത്. പച്ച ചാണകത്തിനു പകരം ഉപയോഗിക്കാവുന്ന ഇതിൽ എൻ പി കെ നല്ല അളവിൽ ഉണ്ട്. ഒഴിച്ച് ഒന്നോ രണ്ടോ ആഴ്ചയിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ദോഷം ഉള്ളത് എന്താണ്

എന്നു വച്ചാൽ ഉറുമ്പ് ശല്യം ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്. അത്‌ ഒഴിവാക്കാനായി ഇതിന്റെ തെളി മാത്രം ഒഴിക്കാൻ ശ്രദ്ധിക്കണം. അല്ലാതെ അതിന്റെ മട്ട് വന്നു കഴിഞ്ഞാൽ ഉറുമ്പ് ശല്യം ഉണ്ടാവും. ആദ്യം തന്നെ കടൽപ്പിണ്ണാക്ക് ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ച് എടുക്കുക. ഒരു ലിറ്റർ പുളിച്ച കഞ്ഞി വെള്ളത്തിൽ ഇത് ചേർത്ത് നല്ലത് പോലെ കലക്കി എടുക്കണം. കഞ്ഞി വെള്ളം ഇല്ലെങ്കിൽ സാധാ വെള്ളം ആയാലും മതി. ഇതിലേക്ക് അൽപം ചാരം ചേർക്കാം. വെള്ളം നല്ലത് പോലെ ചേർത്ത് വേണം ഉപയോഗിക്കാൻ. രണ്ടോ മൂന്നോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന വളം ഉപയോഗിച്ചാൽ പച്ച ചാണകത്തിന്റെ ഗുണം ചെയ്യും. എത്ര കായ്ക്കാത്ത മാവും പ്ലാവും നല്ലത് പോലെ കായ്ച്ചു ഫലം തരും.

കായ്ക്കാത്ത പ്ലാവിന്റെ വേരിൽ പോലും ചക്ക വളരും. ആ പഴഞ്ചൊല്ലിൽ പറഞ്ഞതു പോലെ. ചക്ക വേരിലും കായ്ക്കുന്നതിനായി മറ്റൊരു മാർഗം കൂടിയുണ്ട്. അത് പരിചയപ്പെടാം. ആദ്യം പ്ലാവിന്റെ ചുവട്ടിലും പരിസരത്തുമായി വീണുകിടക്കുന്ന ഉണങ്ങിയ ഇലകളെല്ലാം പ്ലാവിൻ ചുവട്ടിൽ കൂട്ടി വച്ച് പുകയിടുക. ശേഷം ഒരു ബക്കറ്റിൽ ആത്യാവശ്യം വെണ്ണീറെടുക്കുക. ശേഷം അതിലേക്ക് ഒരു ചിരട്ട ഉപ്പിടുക. ശേഷം വെള്ളം കൂടെ ഒഴിച്ച്‌ കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ കൂട്ട് പ്ലാവിന്റെ ചുവട്ടിൽ ചുറ്റുഭാഗവും ഒഴിച്ച്‌ കൊടുക്കുക. ഇത്രയേ വേണ്ടൂ. വരുന്ന വർഷം നിറയെ ചക്കയായിരിക്കും. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ തൊടിയിലെ പ്ലാവിന്റെ വേരിൽ വരെ ചക്കയായിരിക്കും. ഈ സൂത്രം ചെയ്തിട്ട് പ്ലാവിന്റെ വേരിൽ വരെ ചക്ക കായ്ച്ചത് കാണണ്ടെ? അതിനായി താഴെ കാണുന്ന വീഡിയോ കണ്ടോളൂ. Video Credit : Rose & Rose channel

Comments are closed.