ഇങ്ങനെ ചെയ്താൽ ചെത്തിയിൽ പൂക്കൾ വന്നു നിറയും; പത്ത് പൈസ ചിലവില്ലാതെ ചെത്തി നിറയെ പൂക്കൾ ഉണ്ടാകാൻ കിടിലൻ ടിപ്പ്.!! Ixora plant care tips

Ixora plant care tips : പൂന്തോട്ടങ്ങളിലെ ഒഴിച്ചു കൂടാൻ ആകാത്ത ഒരു ചെടിയാണ് ചെത്തി. ചെത്തി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പലനിരങ്ങളിലായി കുല കുലയായി പൂക്കൾ ഉണ്ടാകും എന്നതാണ് ചെത്തിയുടെ പ്രത്യേകത. ചെടിയെ നല്ല രീതിയിൽ വെട്ടി ഒതുക്കി നിർത്തുകയാണെങ്കിൽ ചെടി തോട്ടങ്ങളെ ആകർഷകമാക്കാൻ ചെത്തി ചെടി മാത്രം മതി.

എല്ലാ സീസണിലും പൂക്കൾ ഉണ്ടാകും എന്നതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത. അമിതമായ പരിചരണങ്ങൾ ഒന്നും ഇതിന് ആവശ്യമില്ല. ചെറിയ ഒരു കരുതൽ മാത്രം മതി ഈ ചെടി നന്നായി പൂവിടാൻ. ചെത്തി ചെടി നന്നായി പൂവിടാൻ നാല് ടിപ്പുകൾ നോക്കാം. ഈ ടിപ്പുകൾ മറ്റ് ഏതൊരു ചെടിയിലും നന്നായി പൂക്കൾ ഉണ്ടാകുന്നതിന് ഉപയോഗിക്കാവുന്നതാണ്.

  • Prune regularly: Prune your Ixora regularly to maintain its shape and encourage new growth.
  • Remove dead flowers: Remove dead flowers to promote more blooms.

ഇങ്ങനെ ചെയ്താൽ തീർച്ചയായും നല്ല റിസൾട്ട് കിട്ടും. ആദ്യമായി ശ്രദ്ധിക്കേണ്ടത് പൂക്കൾ ഉണ്ടായിക്കഴിഞ്ഞ് കൊഴിഞ്ഞു പോയതിനു ശേഷം പൂവിൻറെ ഞെടുപ്പിന് രണ്ടില താഴെ വെച്ച് കത്രിക ഉപയോഗിച്ച് കട്ട് ചെയ്തു കളയുക. ഇങ്ങനെ കട്ട് ചെയ്തു കളയുന്ന ഭാഗത്ത് ഒന്നിലധികം ശാഖകൾ വളരുകയും ഈ ശാഖകളിൽ എല്ലാം പൂക്കൾ ഉണ്ടാവുകയും ചെയ്യും.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് ചെടിയിൽ ഉണങ്ങി നിൽക്കുന്ന ശാഖകൾ കട്ട് ചെയ്ത് കളയണം. അല്ലെങ്കിൽ തൊട്ടടുത്ത ശാഖകൾ കൂടി ഉണങ്ങാൻ സാധ്യതയുണ്ട്. ഉണങ്ങിയവ കട്ട് ചെയ്തു കളഞ്ഞാൽ മാത്രമേ പുതിയ ശാഖകൾ വരികയുള്ളൂ. ചെത്തിയുടെ പരിചരണത്തെ കുറിച്ച് അറിയാൻ വീഡിയോ കാണൂ. Video credit : THASLIS WONDERLAND

Comments are closed.