പച്ചക്കറികളിലെ ഉറുമ്പിനെ തുരത്താനുള്ള ഒരു എളുപ്പ വഴി; ഇതൊന്ന് മാത്രം മതി സെക്കൻന്റുകൾ കൊണ്ട് ഉറുമ്പിനെ തുരത്താം.!! How to Get Rid of Ants

How to Get Rid of Ants : പച്ചക്കറി കൃഷിചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നമാണ് ഉറുമ്പ് ശല്യം പയർ ചെടികളിലാണ് കൂടുതലായും കാണുന്നത്. ചെടികൾ പൂവ് ഇടുമ്പോൾ തന്നെ ഉറുമ്പുകൾ വന്ന് കൂട് കൂട്ടുകയും മുട്ട ഇടുകയും ചെയ്യുന്നു. പൂവ് വിരിയുമ്പോൾ തന്നെ കൊഴിഞ്ഞ് പോവുന്ന അവസ്ഥ ആവുന്നു. ഇങ്ങനെ പൂവുകൾ കൊഴിഞ്ഞ് പോവുന്നത് കൊണ്ട് പച്ചക്കറികൾ ലഭിക്കാതെ ആവുന്നു.

ഉറുമ്പിനെ ഒഴിവാക്കാൻ പല വഴികളും ഉണ്ട്. ഈ ഉറുമ്പിനെ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം… ചെടികൾ പൂവിടുന്ന സമയം ഉറുമ്പുകൾ വരുന്നു. കറുത്ത ഉറുമ്പുകൾ ആണ് പ്രധാനമായും ശല്യം. ഈ ഉറുമ്പിനെ വളരെ എളുപ്പത്തിൽ നശിപ്പിക്കാം. ഇതിനായി വീട്ടിൽ അടുക്കളയിൽ ഉയോഗിക്കുന്ന വിനാഗിരി, ലിക്വിഡ് സോപ്പ് എടുക്കുക. വിനാഗിരി 10 ml ലിക്വിഡ് സോപ്പ് 1 ടീസ്പൂൺ ആണ് ഉപയോഗിക്കേണ്ടത്. ഇത് സ്പ്രേ ബോട്ടിൽ ആക്കി സ്പ്രേ ചെയ്യുക.

ലിക്വിഡ് സോപ്പ് ഇല്ലെങ്കിൽ സാധാരണ സോപ്പ് മതി. ഇത് വിനാഗിരിയിൽ ലയിപ്പിച്ച് എടുക്കാം. ഇത് ഉപയോഗിക്കുമ്പോൾ ഉറുമ്പുകൾ എല്ലാം അപ്പോൾ തന്നെ ചത്ത് പോവുന്നു. 2 ലിറ്റർ വെള്ളത്തിന് 20 m l വിനാഗിരി വേണം ഇത് വെള്ളത്തിൽ മിക്സ് ചെയ്യുക. വെളളം വിനാഗിരിയിലേക്ക് ഒഴിക്കുന്നതിനു പകരം വിനാഗിരി കുറച്ച് കുറച്ച് ആയി വെള്ളത്തിലേക്ക് ഒഴിക്കുക. ഇത് ചെടിയെ ബാധിക്കുന്നില്ല. രാവിലെയോ വൈകുന്നേരമോ ഇത് ചെയ്യാം.

വെയിലത്ത് ചെയ്യരുത്. മഴക്കാലത്തും ചെയ്യാതിരിക്കുക.ചെടികൾ നനച്ച് കൊടുക്കുക. കൂടെ ഈ മിക്സ് സ്പ്രേ ചെയ്യുക. ഇതിൻറെ അളവ് കൂടിയാലും പ്രശ്നമില്ല. കറുത്ത ഉറുമ്പുകൾ കൂട് ഉണ്ടാക്കുന്നത് ചെടികളിൽ തന്നെ ആയത് കൊണ്ട് ചെടിയ്ക്ക് കുഴപ്പം വരുന്ന മറ്റ് രീതികൾ ഉപയോഗിക്കാൻ പാടില്ല കറുത്ത ഉറുമ്പുകൾ പോവാൻ ഇത് നല്ലതാണ്. എന്നാൽ ചുവന്ന ഉറുമ്പുകൾ ചാവാൻ ഉറുമ്പ് പൊടി ഉപയോഗിക്കാം. അല്ലെങ്കിൽ മഞ്ഞൾപൊടി ഇട്ട് ഒഴിവാക്കാം.വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന രീതിയാണിത്. How to Get Rid of Ants Video Credit : ponnappan-in

Comments are closed.