Homemade Raw rice soap Ingredients
- Rice (pachari): 4-5 tbsp (soaked, ground to powder)
- Aloe vera gel: From 4 large stalks (yellow sap removed, pure gel blended)
- Rice flour (arippodi): 3 tbsp
- Soap base: 500g (melted)
- Vitamin E capsules: 3 (for skin brightening & softness)
- Glycerin: 1 tbsp (for moisture)
- Essential oil: 2-3 drops (ootu oil or lavender for fragrance)
- Coconut oil: For greasing molds
Homemade Raw rice soap : എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഒരു നാച്ചുറൽ സോപ്പ് ഉണ്ടാക്കാവുന്നതാണ്. ഇതാ നിങ്ങളുടെ സ്കിൻ നല്ലതുപോലെ തിളങ്ങാൻ ഈ ഒരു നാച്ചുറൽ സോപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നമ്മുക്ക് നോക്കാം. ആദ്യം തന്നെ പച്ചരി 4 അല്ലെങ്കിൽ 5 സ്പൂൺ എടുക്കുക. എന്നിട്ട് നന്നായിട്ട് മൂന്ന്, നാല് പ്രാവശ്യം കഴുകി എടുക്കുക. ശേഷം കുറച്ച് നേരം കുതിർക്കാൻ വെക്കുക. എന്നിട്ട് കുതിർന്ന് വന്നതിന് ശേഷം അരിച്ചെടുക്കാം.
പിന്നീട് പച്ചരി ഉണക്കാൻ ഇടുക. ഉണങ്ങിയതിന് ശേഷം നമുക്ക് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. എന്നിട്ട് നല്ല വലുപ്പത്തിലുള്ള 4 കറ്റാർവാഴയുടെ തണ്ട് എടുക്കുക. കറ്റാർവാഴയുടെ മഞ്ഞ കളറുള്ള നീരോക്കെ കളയാൻ വെക്കുക. പിന്നീട് ഒന്ന് കറ്റാർവാഴ കഴുകി എടുക്കാവുന്നതാണ്. ശേഷം രണ്ട് വശങ്ങളിൽ വരുന്ന മുള്ളുള്ള ഭാഗം മുറിക്കുക. എന്നിട്ട് പച്ച കളറുള്ള തൊലിയുടെ ഭാഗവും ചെത്തുക. കറ്റാർവാഴയുടെ ഉള്ളിലുള്ള ജെൽ മാത്രം വേർത്തിരിച്ചെടുക്കുക.
എന്നിട്ട് വെള്ളത്തിലിട്ട് ഒരു പ്രാവശ്യം കഴുകി എടുക്കുക. പിന്നീട് മിക്സിയിൽ ഇടുക. ഫ്രഷ് ആയിട്ടുള്ള അരിപ്പൊടി 3 ടേബിൾ സ്പൂൺ അതിലേക്ക് ചേർക്കുക. എന്നിട്ട് രണ്ടുംകൂടി അരച്ചെടുക്കുക. ശേഷം അരിപ്പയിൽ അരിച്ചെടുക്കേണ്ടതാണ്. 500 ഗ്രാമിൽ വരുന്ന സോപ്പ് ബേസ് എടുക്കുക.ചെറിയ കഷ്ണങ്ങളാക്കി സോപ്പ് ബേസ് മുറിക്കുക. എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം വെക്കുക. വെള്ളം ചൂടായതിന് ശേഷം അതിന് മുകളിൽ വേറൊരു പാത്രം വെച്ചിട്ട് അതിന് മേലെ സോപ്പ് ബേസ് ഇട്ടിട്ട് ഉരുക്കിയെടുക്കുക. ശേഷം വിറ്റാമിൻ E ക്യാപ്സ്യൂൾ 3 എണ്ണം പൊട്ടിച്ചിട്ട് ചേർക്കുക.
അത് സ്കിൻ കളർ കൂട്ടാനും, മൃദുത്വത്തിനും നല്ലതാണ്. ശേഷം ഗ്ലിസെറിൻഒരു സ്പൂൺ ചേർക്കുക. അത് സ്കിൻ മൊയിസ്റ്ററൈസെറിന് സഹായിക്കുന്നു. എന്നിട്ട് എല്ലാം കൂടി മിക്സ് ചെയ്യുക.നേരത്തെ തയ്യാറാക്കി വെച്ച കറ്റാർവാഴയുടെ ജ്യൂസ് ചേർക്കുക. ഇതിലേക്ക് സുഗന്ധം പടർത്താൻ ഏതെങ്കിലും ഒരു essential oil ചേർക്കാവുന്നതാണ്. ഇവിടെ ഊതിന്റെ 2,3 തുള്ളിയാണ് ചേർക്കുന്നത്. അതിന് ശേഷം സോപ്പ് ഉണ്ടാക്കുന്നതിന് 10 ഡിസ്പോസൽ ഗ്ലാസ്സ് എടുത്തുവെക്കുന്നു. ഓരോ ഗ്ലാസിലും കുറച്ച് വെളിച്ചെണ്ണ തടവി കൊടുക്കാം. ഓരോ ഗ്ലാസ്സിലേക്കും തയ്യാറാക്കിയ സോപ്പ് മിക്സ് ഒഴിച്ചുകൊടുക്കാവുന്നതാണ്. 3 സ്റ്റീൽ പാത്രത്തിലും ഒഴിച്ചു കൊടുക്കുക. എന്നിട്ട് 3 മണിക്കൂറോളം ഒന്ന് സെറ്റ് ആകാൻ വെക്കുക. അതിൽ പിന്നെ സോപ്പ് നല്ല കട്ടിയിൽ തന്നെ കിട്ടുന്നതാണ്. അവസാനം ഓരോ സോപ്പും നല്ല രീതിയിൽ തന്നെ എടുത്ത് വെക്കാൻ സാധിക്കും. ഇത്രയുമായാൽ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന നാച്ചുറൽ സോപ്പ് തയ്യാർ. Homemade Raw rice soap Video Credit : Ansi’s Vlog
Homemade Raw rice soap
Preparation Steps
- Wash 4-5 tbsp rice 3-4 times, soak briefly, grind to fine powder, and sun-dry completely.
- Clean 4 aloe vera stalks, remove thorny edges and green skin; extract pure gel, wash once, blend with 3 tbsp rice flour into smooth paste.
- Chop 500g soap base into small pieces; melt in double boiler (water in lower pan, soap in upper).
- Add 3 punctured Vitamin E capsules and 1 tbsp glycerin to melted base; mix well.
- Blend in aloe-rice paste and 2-3 drops essential oil; stir thoroughly.
- Grease 10 disposable glasses or 3 steel containers with coconut oil; pour mixture evenly.
- Set for 3 hours until firm; unmold and store.
This chemical-free soap hydrates, brightens, and nourishes skin naturally.