പാൽപ്പൊടി ഉണ്ടോ ? ഇങ്ങനെ ചെയ്തു നോക്കൂ ഇനി പാൽ വേണ്ടേ വേണ്ട; പാൽപ്പൊടി കൊണ്ട് നല്ല കട്ട തൈര് ഉണ്ടാക്കാം.!! Homemade Curd Using Milk powder

Homemade Curd Using Milk powder : നമ്മൾ കടയിൽ നിന്നും വാങ്ങുന്ന തൈരിനെക്കാൾ ഗുണവും രുചിയും എപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന തൈരിന് തന്നെ ആണ്. സാധാരണ ആയിട്ട് നമ്മൾ ബാക്കി വരുന്ന പാല് ഒറ ഒഴിക്കുന്നതാണ് പതിവ്. എന്നാൽ എപ്പോഴും നമ്മുടെ അടുത്ത് പാലും തൈരും എല്ലാം ഉണ്ടാവണം എന്നില്ല. അങ്ങനെ ഉള്ള അവസരത്തിൽ ആണ് ഈ വീഡിയോയുടെ പ്രസക്തി.

പാൽപ്പൊടി കൊണ്ട് നല്ല കട്ടതൈര് എങ്ങനെ ഉണ്ടാക്കാം എന്നാണ് വീഡിയോയിൽ കാണിക്കുന്നത്. ആദ്യം തന്നെ ആറു ടേബിൾസ്പൂൺ പാൽപ്പൊടി എടുക്കണം. നല്ല ബ്രാൻഡ് പാൽപ്പൊടി എടുക്കാൻ ശ്രദ്ധിക്കണം. ചെറിയ ചൂട് വെള്ളത്തിൽ ഈ പാൽപ്പൊടി കലക്കി എടുക്കണം. ഇതിനെ ഒരു പാനിലേക്ക് മാറ്റി തിളപ്പിച്ച്‌ എടുക്കണം. ഈ പാല് തിളച്ചതിന് ശേഷം നല്ലത് പോലെ കുറുക്കി എടുക്കണം.

പശുവിൻ പാല് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതും ഇത് പോലെ തിളപ്പിച്ച് കുറുക്കണം. പാല് തണുക്കാനായി മാറ്റി വയ്ക്കാം. പാലിന് ചെറിയ ചൂട് ഉള്ളപ്പോൾ തന്നെ ഇതിലേക്ക് രണ്ട് സ്പൂൺ പുളി ഉള്ള തൈര് ചേർത്ത് ഇളക്കണം. സ്റ്റീൽ പാത്രത്തിലോ പ്ലാസ്റ്റിക് പാത്രത്തിലോ ഒന്നും തന്നെ ഒറ ഒഴിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല. അതു കൊണ്ട് ഗ്ലാസ്സ് കൊണ്ടുള്ള പാത്രത്തിൽ ഒറ ഒഴിക്കാൻ ശ്രദ്ധിക്കുക.

ഇതിനെ എട്ട് മണിക്കൂർ എങ്കിലും മാറ്റി വയ്ക്കണം. നല്ല കട്ടതൈര് റെഡി ആയിട്ടുണ്ടാവും. അപ്പോൾ ഇനി ഒറ ഒഴിക്കാൻ പാല് ഇല്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. ഒരൽപ്പം പാൽപ്പൊടി ഉണ്ടെങ്കിൽ നമുക്ക് തീർച്ചയായും കട്ടതൈര് തയ്യാറാക്കാൻ സാധിക്കും. ഇതിന് ഉപയോഗിക്കുന്ന ചേരുവകളും അളവും എല്ലാം കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. Homemade Curd Using Milk powder Video Credit : Bincy’s Kitchen

അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതൊന്നു കണ്ടു നോക്കൂ ആർക്കും അറിയാത്ത സൂത്രം.!!

Comments are closed.